പ്രണയംനടിച്ച്‌ സ്വര്‍ണംതട്ടിയ വിവാഹതട്ടിപ്പുവീരൻ പിടിയില്‍

വയനാട്: സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത് വിവാഹ തട്ടിപ്പുവീരൻ. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

വയനാട് വൈത്തിരി ചുണ്ടയില്‍ എസ്റ്റേറ്റ് വലിയ പീടിയേക്കല്‍ വി പി ജംഷീറാണ് അറസ്റ്റിലായത്.

ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പ്രണയം നടിച്ച്‌ സ്വർണം മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ്. എഞ്ചിനീയറെന്ന് പറഞ്ഞാണ് ഒമ്ബതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജംഷീർ ഇൻസ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ പരിചയപ്പെടുന്നത്. പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ വീട്ടില്‍ നിന്നിറക്കി കൊണ്ടുവന്ന് ഇവരുടെ കൈവശമുള്ള സ്വർണം കൈവശപ്പെടുത്തി ആർഭാട ജീവിതം നടത്തുകയാണ് ജംഷീറിന്റെ രീതി. പണം തീരുന്നതോടെ ഇവരെ ഒഴിവാക്കും.

വൈത്തിരി , പെരിന്തല്‍മണ്ണ, എറണാകുളം നോർത്ത്, വെള്ളയില്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണമടക്കം കേസുള്ളതായി വാഴക്കോട് പൊലീസ് അറിയിച്ചു. ഇയാള്‍ വിവാഹിതനാണ്. ഇൻസ്പെക്ടർ കെ. രാജൻ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *