പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണം, വിദ്വേഷ പ്രചാരണത്തിന് ജാമിദയ്ക്ക് എതിരെ കേസ് എടുത്ത് പൊലീസ്

വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. കെ ജാമിദയ്ക്ക് എതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്.

ജാമിദ ടീച്ചര്‍ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു.സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വീഡിയോകള്‍ ജാമിദ നടത്തിയിരുന്നു. 153 (എ) പ്രകാരമാണ് ജാമിദയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം വീഡിയോകള്‍ ജാമിദ ചെയ്തിട്ടുണ്ട്. ഒരു മതവിഭാഗത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വീഡിയോകളാണ് ഇത്. ചില നോര്‍ത്ത് ഇന്ത്യന്‍ സൈബര്‍ ഇടങ്ങളിലും സമാനമായ വിദ്വേഷ പ്രചരണം നടന്നിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ ഇരുമതവിഭാഗത്തേയും തമ്മിലടിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം.

Leave a Reply

Your email address will not be published. Required fields are marked *