
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നൽകി.
കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴിൽദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
കുടുംബംശ്രീ, കെ-ഡിസ്ക് എന്നീ സർക്കാർ സംവിധാനങ്ങൾ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിശദീകരണത്തിൽ വ്യക്തമാക്കുന്നു.
ഇന്നലെയാണ് ഇദ്ദേഹം വിശദീകരണം നൽകിയത്. യുഡിഎഫിന്റെ പരാതി അടിസ്ഥാന രഹിതമെന്നും ഇതിലുണ്ട്.