ന്യൂഡല്‍ഹി: രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരില്‍ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ എത്തുന്ന പ്രവണത കൂടുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി. കഴിഞ്ഞ നാളുകളില്‍ ഇത്തരം ഹര്‍ജികള്‍ വര്‍ധിച്ചു വരികയാണ്. പുതിയ ഭരണഘടന വിഷയങള്‍ ഉയര്‍ത്തുന്ന ഹര്‍ജികളാണിവ. രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹര്‍ജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ ജിയുടെ പ്രതികരണം. നേരത്തെ വായ്പാ പരിധിയുടെയും ഫണ്ട് വിതരണത്തിന്റെയും പേരില്‍ കേരളം കേന്ദ്ര സര്‍ക്കാറിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് കര്‍ണാടകയും സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിനിടെയാണ് ബില്ലുകള്‍ തടഞ്ഞുവെക്കുന്നതില്‍ രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാഷ്ട്രപതിയെ കൂടാതെരാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്.