ജനീവ:ഗാസയിലെ ആശുപത്രിയില്‍ ഞായറാഴ്ച ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബ് ആക്രമണത്തില്‍ നാലു പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദ്്‌നോം ഗബ്രിയോസസ് അറിയിച്ചു.
ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അല്‍ അക്‌സയിലെ ആശുപത്രിയില്‍ ആക്രമണം നടക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സേവന ദൗത്യ സംഘം അവിടെയുണ്ടായിരുന്നതായി ടെഡ്രോസ് വ്യക്തമാക്കി.ആശുപത്രി കോപ്ലംക്‌സിനുള്ളില്‍ സജ്ജമാക്കിയിരുന്ന അഭയാര്‍ഥി ക്യാമ്പ് നേരെയാണ് ആക്രമണമുണ്ടായത്.
സ്ഥലത്തുണ്ടായിരുന്ന ലോകാരോഗ്യ സംഘടനാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണത്തെ അദ്ദേഹം അപലപിച്ചു.രോഗികള്‍,ബന്ധുക്കള്‍,ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ ജീവിതം സുരക്ഷിതമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.