
റിയാദ്: വെള്ളത്തില്‍ ഊളിയിട്ട് നീന്താന്‍ അവര്‍ക്ക് അംഗപരിമിതി തടസമാകില്ല.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ അംഗപരിമിതര്‍ക്ക് നീന്തല്‍ പഠിക്കാനും സ്‌കൂബ ഡൈവ് ചെയ്യാനുമുള്ള പരിശീലന കേന്ദ്രമൊരുങ്ങി.
റിയാദിലെ റെഡ്‌സീ ഗ്ലോബലിന്റെ നേതൃത്തിലാണ് രണ്ട് കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.ഈ കേന്ദ്രങ്ങളില്‍ അംഗപരിമിതരെ സ്‌കൂബ ഡൈവിംഗിന് പരിശീലിപ്പിക്കാനുള്ള ലൈസന്‍സ് സൗദി സര്‍ക്കാര്‍ നല്‍കി.ഇത്തരത്തിലുള്ള സൗദിയിലെ ആദ്യ പരിശീല കേന്ദ്രങ്ങളാണിവ.
വീല്‍ ചെയറില്‍ ജിവിക്കുന്ന അംഗപരിമിതര്‍ക്ക് വരെ സ്‌കൂബ ഡൈവ് ചെയ്യുന്നതിനുള്ള പരീശീലനം ഈ കേന്ദ്രങ്ങളില്‍ നല്‍കും.ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് റെഡ് സീ ഗ്ലോബല്‍ എക്‌സിക്യൂട്ടീസ് ഡയരക്ടര്‍ റോസന്ന ചോപ്ര അറിയിച്ചു.