ന്യുദല്‍ഹി-കേന്ദ്രസര്‍ക്കാരിനെതിരെ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തില്‍ തലസ്ഥാന നഗരിയില്‍ നടന്ന റാലിയില്‍ ജനമഹാസാഗരം.ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച റാലി,തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യാ മുന്നണിയുടെ ശക്തപ്രകടനമായി.
സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധമായി റാലി മാറി.ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് റാലി നടന്നത്.
ദല്‍ഹിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കോണ്‍ഗ്രസ്,ആംആദ്്മി,സി.പി.എം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് പുറമെ അറസ്റ്റിലായ തടവില്‍ കഴിയുന്ന കജരിവാളിന്റെ ഭാര്യ സുനിത,ഹേമന്ദ് സോറന്റെ ഭാര്യ കല്‍പ്പന തുടങ്ങിയവരും റാലിക്കെത്തിയിരുന്നു.