റിയാസ് മൗലവി കൊലപാതകം;കോടതി വിധി നിയമ വാഴ്ച തകര്‍ക്കുംഎസ്.വൈ.എസ്

മലപ്പുറം:നിഷ്ഠൂരമായ കൊലപാതകത്തിലെ പങ്ക് പകല്‍ വെളിച്ചം പോലെ വ്യക്തമായ ഒരു കേസില്‍ ഏതു സാഹചര്യത്തിലാണെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് രാജ്യത്തെ നിയമ വാഴ്ച തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂവെന്ന് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ബഹുസ്വര സമൂഹത്തിന്റെ മുഴുവന്‍ പരിഛേദങ്ങളും ചേര്‍ന്നു നില്‍ക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് വെട്ടയാടപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന വിഭാഗത്തില്‍ ഇത്തരം വിധിന്യായങ്ങളുണ്ടാക്കുന്ന നിരാശ ക്രമേണ രാഷ്ട്രത്തിന്റെ സ്വസ്ഥത കെടുത്തുന്നതിലേക്ക് നീങ്ങുന്നതിനെ, ഞെട്ടിപ്പിക്കുന്ന ഇത്തരം വിധി പ്രസ്താവങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ പിന്നില്‍ ആസൂത്രകരായി നിലകൊള്ളുന്നവര്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് എസ്.വൈ.എസ് ഓര്‍മ്മപ്പെടുത്തി.
പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സലീം എടക്കര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ്. ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സി അബ്ദുല്ല മൗലവി വണ്ടൂര്‍, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, ശമീര്‍ ഫൈസി ഒടമല, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, എം സുല്‍ഫിക്കര്‍ അരീക്കോട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഒ.കെ.എം കുട്ടി ഉമരി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, ശറഫുദ്ദീന്‍ എടവണ്ണ, കെ.കെ അമാനുല്ല ദാരിമി, പി.കെ ലത്തീഫ് ഫൈസി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, കെ.കെ മുനീര്‍ മാസ്റ്റര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *