ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ഇടതുപക്ഷത്തിന്ശക്തികൂടി-ബിനോയ് വിശ്വം

മലപ്പുറം-മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തിയാര്‍ജ്ജിച്ച ഇടതുപക്ഷ ആഭിമുഖ്യം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം സമ്മാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 വര്‍ഷത്തെ സംഘപരിവാര്‍ ഭരണത്തില്‍ തീര്‍ത്തും അരക്ഷിതരായ മതന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് അംഗീകരിക്കുന്നത്. സിഎഎ അടക്കമുള്ള വിഷയങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച ന്യൂനപക്ഷ അനുകൂല നിലപാട് വോട്ട് ലക്ഷ്യമാക്കിയുള്ളതല്ല. മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്നവര്‍ക്കെതിരെ സര്‍വ്വശക്തിയും ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഫാസിസ്റ്റ് ഗവണ്‍മെന്റിനെതിരെ മതന്യൂനപക്ഷങ്ങളുടെ കാവലാളായി വര്‍ത്തിക്കുന്ന ഇടതുപക്ഷത്തെ കൈവിടാന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കാവില്ല. കേരളത്തില്‍ കോണ്‍ഗ്രസ് ഭയക്കുന്നതും ഈ എല്‍ഡിഎഫ് അനുകൂല നിലപാടാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടാകുന്ന വിജയത്തെ മറികടക്കാന്‍ ബിജെപിയുമായി ധാരണക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അവിശുദ്ധമായ ഈ കൂട്ടുകെട്ടിനെതിരെയുള്ള ജനവിധിയായിമാറും ഈ തെരഞ്ഞെടുപ്പ് ബിനോയ് പറഞ്ഞു. ഒറ്റ പൈസപോലും കോര്‍പ്പറേറ്റുകളില്‍ നിന്ന് സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഐ. കോര്‍പ്പറേറ്റ് ഫണ്ട് വേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ജനങ്ങളുടെ സഹായത്തോടെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് കരുതുന്നെതും അദ്ദേഹം പറഞ്ഞു. മന്ത്രി കൃഷ്ണന്‍ കുട്ടിയും മാത്യു ടി തോമസ്സും കേരളത്തിലെ മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളാണ്. കര്‍ണ്ണാടകയില്‍ നരേന്ദ്രമോദിക്കും ദേവഗൗഡക്കുമൊപ്പമുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ഇവരുടെ ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അത് അവരുടെ അറിവോടെ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പെസഹ ദിനത്തില്‍ െ്രെകസ്തവ പുരോഹിതര്‍ സംശയലേശമന്യേ ന്യുനപക്ഷങ്ങളുടെ ഭയം വ്യക്തമാക്കി. സത്യം വിളിച്ചു പറഞ്ഞ പുരോഹിതരെ തേടി ഇഡി എപ്പോള്‍ വരുമെന്ന് നോക്കിയാല്‍ മതി. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ വേട്ടപ്പട്ടിയാക്കി. ആദായനികുതി വകുപ്പിനെ ‘മോസ്റ്റ് അണ്‍െ്രെകഡിബിള്‍’ സ്ഥാപനമാക്കി. ആര്‍ബിഐയെ താറുമാക്കി സാമ്പത്ത് വ്യവസ്ഥയെ തന്നെ തകര്‍ത്തു. രാജ്യത്ത് സമ്പത്തിക സമ്പദ്ഘടനയും രാഷ്ട്രീയ ഘടനയും സാമൂഹിക ഘടനയും തകര്‍ത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും ആരെയാണ് മുഖ്യശത്രുവായി കണ്ട് എതിര്‍ക്കേണ്ടതെന്ന് കോണ്‍ഗ്രസിന് വ്യക്തമായ ധാരണയില്ല. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം അതാണ് വ്യക്തമാക്കുന്നത്.
ഉത്തരേന്ത്യയില്‍ ബിജെപിക്കെതിരെ യുദ്ധം നയിക്കേണ്ട രാഹുലും കോണ്‍ഗ്രസും കേരളത്തില്‍ സമയം കളയുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരെ എതിര്‍ക്കണമെന്നത് ഇതുവരെയും ബോധ്യമില്ലാത്തത് കൊണ്ടാണ്. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നിലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഇടതുപക്ഷവിരോധമാണ്. വയനാട് മണ്ഡലം രൂപീകൃതമായത് മുതല്‍ സിപിഐ മത്സരിക്കുകയാണ്. രാഷ്ട്രീയ മര്യാദയുണ്ടെങ്കില്‍ രാഹുലും കോണ്‍ഗ്രസും വയനാടിന്റെ കാര്യത്തില്‍ പുനര്‍ചിന്തനം നടത്തണം. നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെന്ന് കൊട്ടിഘോഷിച്ച് വയനാട്ടിലേക്കുള്ള കെ സുരേന്ദ്രന്റെ വരവിനെ ഗൗരവത്തോടെ കാണണം. ബിജെപിയുമായി കൈകോര്‍ത്തതിന് ജനങ്ങള്‍ കോണ്‍ഗ്രസിനെയും ശിക്ഷിക്കും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *