
വടക്കാങ്ങര:ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ ഇഫ്താര്‍ സംഘടിപ്പിച്ചു. ജാതി, മത, കക്ഷി രാഷ്ട്രീയത്തിനതീതമായി നടത്തിയ നോമ്പുതുറയില്‍ പ്രദേശത്തെ 900 ഓളം പേര്‍ പങ്കെടുത്തു.ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അനസ് കരുവാട്ടില്‍, സെക്രട്ടറി പി.കെ സലാഹുദ്ദീന്‍, സി.പി കുഞ്ഞാലന്‍ കുട്ടി, ടി ശഹീര്‍, സി.പി മുഹമ്മദലി, കെ ഇബ്രാഹിം മാസ്റ്റര്‍, നിസാര്‍ കറുമൂക്കില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.