
ന്യുദല്‍ഹി-മദ്യനയക്കേസില്‍ ഇ.ഡിയുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ രണ്ടാഴ്ചത്തേക്ക് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 15വരെ അദ്ദേഹം ജയിലില്‍ തുടരണം.ജയില്‍ വാസ കാലത്ത് വായിക്കാനായി തനിക്ക് മൂന്നു പുസ്തകങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ഇന്നലെ ദല്‍ഹി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെട്ടു.ഭഗവത്ഗീത,രാമായണം,ഹൗ പ്രൈംമിനിസ്റ്റേഴ്്‌സ് ഡിസൈഡ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ കോടതിയില്‍ ഇ.ഡി.കസ്റ്റഡി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടില്ല.കെജരിവാളിനെ പിന്നീട് വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇ.ഡി.അറിയിച്ചു.ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ഫോണിന്റെ പാസ് വേഡ് കൈമാറാന്‍ തയ്യാറാകുന്നില്ലെന്നും ഇ.,ഡി.കോടതിയില്‍ പറഞ്ഞു.