വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റ്താണ്ടുന്ന ആടുജീവിതം

രചിക്കപ്പെട്ട കാലം മുതല്‍ വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റിനോട് പൊരുതുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം.ഇപ്പോള്‍ സിനിമയായി എത്തിയപ്പോഴും അതേ വിമര്‍ശനങ്ങള്‍ പുതിയ രൂപത്തില്‍ ഉയര്‍ന്നു വരുന്നു.2008 ല്‍ ആടുജീവിതം നോവല്‍ പുറത്തിറങ്ങിയ കാലത്ത് സാഹിത്യകാരന്‍മാര്‍ക്കിടയിലും വായനക്കാര്‍ക്കിടയിലും വലിയ തര്‍ക്കം നിലനിന്നിരുന്നു.ഇതൊരു നോവല്‍ അല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.നജീബിന്റെ ജീവിതകഥ പറയുന്ന ബെന്യാമിന്‍ അയാളുടെ ആത്്മകഥയാണ് എഴുതിയതെന്നും ഈ പുസ്തകം വെറും ഡയറിക്കുറിപ്പാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു.ഈ വാദങ്ങള്‍ ഉയര്‍ത്തികൊണ്ടുള്ള ലേഖനങ്ങളും കുറിപ്പുകളും അന്ന് പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.എന്നാല്‍ ഈ വാദത്തെ ഖണ്ഡിച്ചു കൊണ്ട് പല പ്രമുഖ സാഹിത്യകാരന്‍മാരും അന്ന് രംഗത്തു വരികയും ചെയ്തു.വിമര്‍ശനങ്ങളെയെല്ലാം അസ്ഥാനത്താക്കി പുസ്തകം ജനഹൃദയം കീഴടക്കുന്നതാണ് പിന്നീട് കണ്ടത്.നിരവധി എഡിഷനുകളിലായി പുസ്തകത്തിന്റെ പതിനായിരക്കണക്കിന് കോപ്പികള്‍ പെട്ടെന്ന് തന്നെ വിറ്റുപോയി.അവാര്‍ഡുകളും ബെന്ന്യാമിനെ തേടിയെത്തി.ബെന്ന്യാമിന്റെ രചനകളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായി ആടുജീവിതം മാറി.
ഇപ്പോള്‍ ഇതേ നോവല്‍ ബ്ലെസി സിനിമയാക്കായപ്പോഴും പഴയ വിമര്‍ശനങ്ങളൊക്കെ തന്നെയാണ് തലപൊക്കുന്നത്.നജീബിന്റെ ആത്്മകഥയെ ബെന്ന്യാമിന്‍ വില്‍പ്പനച്ചരക്കാക്കിയെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന വിമര്‍ശനം.ഇത് നോവല്‍ ആണെന്നും,തന്റേതായ ഭാവനകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നോവലിസ്റ്റ് ആവര്‍ത്തിച്ചു പറയുമ്പോഴും വിമര്‍ശനകര്‍ പിന്തിരിയുന്നില്ല.ശക്തമായ വിമര്‍ശനങ്ങളെ അതിജീവിച്ച പുസ്തകം പോലെ സിനിമയും വിമര്‍ശനങ്ങളും മണല്‍ക്കാറ്റിനെ മറികടക്കുമെന്നാണ് സിനിമയെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങള്‍ തെളിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *