
മലപ്പുറം-എടവണ്ണയില്‍ ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മുണ്ടേങ്ങരയിലെ കുമ്മങ്ങാടന്‍ റൈഹാന്‍ എന്ന ഇദ്രീസിന്റെ മകന്‍ ഫൈസാന്‍ മുഹമ്മദ് (8) ആണ് മരണപെട്ടത്. കഴിഞ്ഞ ഞാറാഴ്ച ബന്ധുവിന്റെ കൂടെ മാതൃവീട്ടിലേക്ക് നോമ്പുതുറക്ക് പോകുമ്പോള്‍ മമ്പാട് കറുകമണ്ണ വെച്ച് ബൈക്കും ഓട്ടോയും കൂടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തെറിച്ചു വീണ ഫൈസാന് സാരമായി പരുക്കേറ്റു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചെ 5 ടെയാണ് മരണപ്പെട്ടത്. എടവണ്ണ ഓര്‍ഫനേജ് എല്‍.പി സ്‌കൂള്‍ ഒന്നാം തരം വിദ്യാര്‍ത്ഥിയാണ്. മാതാവ്: ജസീബ (പുള്ളിപ്പാടം). സഹോദരങ്ങള്‍: ഫൈസല്‍ മോന്‍, ഫലാഹ് മുഹമ്മദ്.