
മക്ക:വിശുദ്ധ റമദാനിലെ അവസാന പത്തില്‍ ആത്്മീയ പുണ്യം തേടി മക്കയിലും മദീനയിലും എത്തിയിരിക്കുന്നത് ദശലക്ഷത്തിലേറെ പേര്‍.സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ശനിയാഴ്ച മുതല്‍ പുണ്യനഗരങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.മക്കയിലെ ഗ്രാന്റ് മോസ്‌കിലും മദീനയിലും പ്രവാചക പള്ളിയിലും രണ്ടു ദിവസമായി അനുഭവപ്പെടുന്നത് വലിയ തിരക്കാണ്.റമദാനിലെ ഏറ്റവും ശ്രേഷ്ടമായ അവസാനത്തെ പത്തുനാളികളില്‍ വിശുദ്ധ മസ്ജിദുകളില്‍ ചെലവിടുന്നതിനാണ് ജനസഹസ്രമെത്തിയിരിക്കുന്നത്.ഈ വിശേഷ ദിവസങ്ങളില്‍ ഉംറ നിര്‍വ്വഹിക്കാനെത്തിയവര്‍ക്കായി സൗദി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് വലിയ സൗകരങ്ങളാണ്.മക്ക ഗ്രാന്റ് മസ്ജിദില്‍ ഇരുനൂറ് സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുടെ നേതൃത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇവരെ സഹായിക്കാന്‍ പുരുഷന്‍മാരും സ്ത്രീകകളുമടക്കം രണ്ടായിരം വളണ്ടിയര്‍മാരും മക്കയില്‍ ഡ്യൂട്ടിയിലുണ്ട്.