മലപ്പുറം-ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3,78,560 രൂപയുടെ വിദേശ മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും എക്‌സൈസ് പരിശോധനയില്‍ പിടികൂടി. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 7,290 രൂപ വിലയുള്ള 4.1 ലിറ്റര്‍ വിദേമദ്യവും 19 ഗ്രാം കഞ്ചാവും ഏറനാട്ടില്‍ നിന്നും 9,900 രൂപയുടെ 6 ലിറ്റര്‍ വിദേശമദ്യവും 15 ഗ്രാം കഞ്ചാവും നിലമ്പൂരില്‍ നിന്നും 74,550 രൂപയുടെ 49.7 ലിറ്റര്‍ വിദേശമദ്യവും പിടികൂടി.
വണ്ടൂര്‍ മണ്ഡലത്തിലെ പരിശോധനയില്‍ 12,120 വിലയുള്ള 6 ലിറ്റര്‍ വിദേശമദ്യവും 52 ഗ്രാം കഞ്ചാവും മഞ്ചേരിയില്‍ 1,41,500 രൂപ വിലയുള്ള 14 ലിറ്റര്‍ വിദേശമദ്യവും 2 കിലോഗ്രാം കഞ്ചാവും പെരിന്തല്‍മണ്ണയില്‍ 46,350 രൂപ വിലയുള്ള 18.5 ലിറ്റര്‍ വിദേശമദ്യവും 10ഗ്രാം കഞ്ചാവും 72 ലിറ്റര്‍ വാഷും പിടികൂടി. മങ്കടയിലെ പരിശോധനയില്‍ 3000 രൂപയുടെ 50 ഗ്രാം കഞ്ചാവും മലപ്പുറത്ത് 9,000 രൂപയുടെ 6 ലിറ്റര്‍ വിദേശ മദ്യവും വള്ളിക്കുന്നില്‍ 18,750 രൂപയുടെ 12.5 ലിറ്റര്‍ വിദേശ മദ്യവും തിരൂരങ്ങാടിയില്‍ 900 രൂപയുടെ 15 ഗ്രാം കഞ്ചാവും ലഭിച്ചു. തിരൂരില്‍ 14,700 രൂപ വിലയുള്ള 8 ലിറ്റര്‍ വിദേശ മദ്യവും 45 ഗ്രാം കഞ്ചാവും കോട്ടക്കലില്‍ 6000 രൂപ വിലയുള്ള 4 ലിറ്റര്‍ വിദേശ മദ്യവും തവനൂരില്‍ 25,500 രൂപ വിലയുള്ള 17 ലിറ്റര്‍ വിദേശമദ്യവും പൊന്നാനിയില്‍ 9000 രൂപ വിലയുള്ള 5 ലിറ്റര്‍ വിദേശമദ്യവും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.