
മക്ക: പുണ്യറമദാനില്‍ വിശുദ്ധ മക്കയില്‍ തിരക്ക് വര്‍ധിച്ചതോടെ ഗ്രാന്റ് മസ്്ജിദില്‍ എത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ സൗദി ഭരണകൂടം ഒരുക്കി.വനിതാ തീര്‍ഥാടകരെ സഹായിക്കാനായി വനിതാ വളണ്ടിയര്‍മാരുടെ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.വനിതാ തീര്‍ഥാടകര്‍ക്ക് ഹറം പള്ളിയില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രാര്‍ഥനകള്‍ നിര്‍വ്വഹിച്ച് മടങ്ങുന്നതുവരെയുള്ള സഹായങ്ങള്‍ ഇവര്‍ നല്‍കും.നമസ്‌കരിക്കാനുള്ള പ്രത്യേക സ്ഥലം,സംസം വെള്ളം ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും സഹായമുണ്ടാകുമെന്ന് ഹറം കാര്യ വകുപ്പ് വ്യക്തമാക്കി.