
മക്ക:വിശുദ്ധ മക്ക ഹറം ശരീഫിലെ മതകാര്യ വിദ്യാഭ്യാസ മേധാവിയും ഉമ്മുല്‍ഖുറാ സര്‍വകലാശാലയിലെ പ്രൊഫസറുമായ അബൂ റാശിദ് ഡോ. അബ്ദുല്‍ റഹീം ഈദിയുമായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മക്കയില്‍ കൂടിക്കാഴ്ച നടത്തി. മക്ക ഹറം ശരീഫ് കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ വിശദീകരിച്ച ഡോ. അബ്ദുറഹീം ഈദി കേരളത്തിലെ മത വിദ്യിഭ്യാസ മുന്നേറ്റങ്ങളെ കുറിച്ചുള്ള നേരിട്ടുള്ള അനുഭവത്തെ കുറിച്ച് വാചലമായി. കേരളത്തില്‍ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് വലിയ മൂന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും മഹത്തുക്കളായ പൂര്‍വ്വസൂരികളുടെ ത്യാഗം ഫലം ചെയ്തുവെന്നും തങ്ങള്‍ കൂടിക്കാഴ്ചക്കിടെ പറഞ്ഞു. ദില്‍ശാദ്, ഹനീഫ ചൗക്കി എന്നിവരും കൂടിക്കാഴ്ചയില്‍ തങ്ങളെ അനുഗമിച്ചിരുന്നു.