കര്‍ണാടക ഹൈക്കോടതിയില്‍ ന്യായാധിപന് മുന്നില്‍ വാദിക്കാനെത്തിയ യുവ അഭിഭാഷകക്ക് പ്രത്യേകതകളേറെയുണ്ടായിരുന്നു.രാജ്യത്തെ ആദ്യത്തെ കേള്‍വി വൈകല്യമുള്ള അഭിഭാഷകനായിരുന്നു അവര്‍.സാറ സണ്ണി എന്ന ഈ യുവ വക്കീലിന് വാദിക്കാന്‍ അനുവാദം നല്‍കി കര്‍ണാടക ഹൈക്കോടതി രാജ്യത്ത് തന്നെ നീതിയുടെ മറ്റൊരു മാതൃകയായി.കേള്‍വി ശക്തിയില്ലാത്തതിന്റെ പേരില്‍ ഉന്നത പഠനരംഗത്ത് നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വിജയത്തിന്റെ മാതൃകയാണ് സാറയെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു.ഒരു പരിഭാഷകയുടെ സഹായത്തോടെയാണ് സാറ കോടതിയില്‍ വാദിച്ചത്.ഇതിനുള്ള എല്ലാ സഹായങ്ങളും കോടതി നല്‍കിയിരുന്നു.