ദുബായിയില്‍ മഴ തുടര്‍ന്നേക്കും

ദുബായ്:പേമാരിയില്‍ വെള്ളം കയറിയ ദുബായ് ഉള്‍പ്പടെയുള്ള യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.ബുധനാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇന്നും യു.എ.ഇയുടെ ഭാഗങ്ങളില്‍ കാര്‍മേഘം നിറയും.മഴയും കാറ്റും ഇടിമിന്നലും തുടരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് കുറക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *