
മലപ്പുറം:ഇടതിനെ പിന്തുണച്ചില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരായി മാറുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതിനു മാത്രം വലിപ്പം സി.പി.എമ്മിനുണ്ടോ? ഇന്ത്യയില്‍ സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പോലും കഴിയാത്തവരാണ് ന്യൂനപക്ഷത്തെ രക്ഷിക്കാന്‍ വരുന്നത്. ത്രിപുരയിലും ബംഗാളിലും തമിഴ് നാട്ടിലുമൊക്കെ സി.പി.എം കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണ് കഴിയുന്നത്. ന്യൂനപക്ഷം രണ്ടാം തരം പൗരന്മാരായി പോകുമെന്ന ചിന്ത ആര്‍ക്കും വേണ്ട. ആരുടെയും സൗജന്യത്തിലല്ല ഇന്ത്യയില്‍ ന്യൂനപക്ഷം തുല്യ പരിഗണനയോടെ ഒന്നാംതരം പൗരന്മാരായി തുടരുന്നത്. പശ്ചിമഘട്ടം കടന്നാല്‍ മഷിയിട്ട് നോക്കിയാല്‍ കാണാത്തവരാണ് സംരക്ഷിക്കാന്‍ വരുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.