ആവേശം ചോരാതെ ജനവിധി

കോഴിക്കോട്:പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആവേശം ചോരാതെ ജനവിധി കുറിക്കാന്‍ വോട്ടര്‍മാരെത്തി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ ഇടതടവില്ലാതെ വോട്ടര്‍മാര്‍ എത്തി.മലപ്പുറം ജില്ലയിലെ പൊന്നാനി,മലപ്പുറം,വയനാട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിയത്.മിക്ക ബൂത്തുകളിലും രാവിലെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.പിന്നീട് പോളിംഗ് മന്ദഗതിയിലായി.വെയിലിന്റെ ചൂട് കൂടിയതും വെള്ളിയാഴ്ച മുസ്്‌ലിം പള്ളികളില്‍ ജുമുഅ നമസ്‌കാരമുണ്ടായിരുന്നതും ഉച്ചനേരത്തെ പോളിംഗിനെ മന്ദഗതിയിലാക്കി.പിന്നീട് വൈകുന്നേരത്തോടെ വീണ്ടും ബൂത്തുകളില്‍ തിരക്കായിരുന്നു.പലയിടത്തും ക്യൂവിന്റെ നീളം കൂടി വന്നു.
ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചത് അല്‍പ്പനേരം വോട്ടിംഗ് തടസ്സപ്പെടുത്തി.പിന്നീട് തകരാര്‍ പരിഹരിച്ച് പോളിംഗ് തുടര്‍ന്നു.
മലപ്പുറം മണ്ഡലത്തില്‍ വൈകീട്ട് അഞ്ചര മണി വരെ 65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.അന്തിമ പോളിംഗ് ശതമാനം ഇന്ന് പുറത്തുവരും.മലപ്പുറം നിയമസഭാ മണ്ഡല പരിധിയിലാണ് കൂടുതല്‍ പോളിംഗ് നടന്നത്.67.5 ശതമാനം.കൊണ്ടോട്ടി,മഞ്ചേരി മണ്ഡലങ്ങളില്‍ 65 ശതമാനത്തിന് മുകളില്‍ പോളിംഗ് നടന്നു.പെരിന്തല്‍മണ്ണ(64.5),മങ്കട(64),വള്ളികുന്ന് (64),വേങ്ങര (63) എന്നിങ്ങിനെ പോളിംഗ് രേഖപ്പെടുത്തി.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ വൈകീട്ട് അഞ്ചര മണിവരെ 62 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.63 ശതാനം രേഖപ്പെടുത്തിയ തിരൂരങ്ങാടിയിലാണ് കൂടുതല്‍ പോളിംഗ്.താനൂര്‍ (62),തിരൂര്‍(61.5),കോട്ടക്കല്‍(62),തവനൂര്‍(61.5),പൊന്നാനി (58),തൃത്താല(62)എന്നിങ്ങിനെയാണ് മറ്റു മേഖലകളിലെ പോളിംഗ്.അന്തിമ പോളിംഗ് ശതമാനം ഇനിയും ഉയരും.
വയനാട് ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏറനാട്,വണ്ടൂര്‍,നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിംഗ് ആണ് നടന്നത്.ഏറനാട് 69 ശതമാനവും നിലമ്പൂരില്‍ 66 ശതമാനവും വണ്ടൂരില്‍ 67 ശതമാനവും പോളിംഗ് നടന്നു.

POLING without losing enthusiasm

Kozhikode: Voters came to cast their vote without losing their enthusiasm in the parliamentary elections. Voters have been coming to the polling booths since morning in various parts of the state. Voters from the constituencies of Ponnani, Malappuram and Wayanad constituencies of Malappuram district have come to the polling booths since yesterday morning. Most of the booths recorded a good turnout in the morning. Later, the polling slowed down. The heat of the sun and Friday prayers in mosques slowed down the polling in the afternoon. Later in the evening, the booths were crowded again. In many places, the queue became longer.
The voting machine malfunctioned in a few booths, which disrupted voting for a while. Later, the malfunction was rectified and polling continued.
65 percent polling was recorded in Malappuram constituency till 5:30 pm. The final polling percentage will be out today. More polling took place in Malappuram assembly constituency limits. 64), Vengara (63) was recorded as polling.
In Ponnani Lok Sabha constituency, 62 percent votes were recorded till 5.30 pm yesterday. Thirurangadi recorded 63 per cent. The highest polling was in Thanur (62), Tirur (61.5), Kottakal (62), Tavanur (61.5), Ponnani (58), Trithala (62). Polling in the regions. The final turnout will still go up.
High polling took place in Ernad, Vantur and Nilambur assembly constituencies belonging to Wayanad Lok Sabha constituency. Ernad 69 percent, Nilambur 66 percent, Vantur 67 percent.

Leave a Reply

Your email address will not be published. Required fields are marked *