ഡ്രൈവിംഗ് പരിഷ്‌ക്കാരം എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചര്‍ച്ചയാകുന്നതിനിടയില്‍ പുതിയ പരിഷ്‌കാരത്തെ കുറിച്ചും അതിന്റെ പ്രതിഫലനങ്ങളെ കുറിച്ചും ആള്‍ കേരള മോട്ടോര്‍ െ്രെഡവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്‌റ്റേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി
ഹനീഫ ആലിസത്ത് എഴുതുന്നു…..
അടുത്ത കാലത്തായി കേരളത്തില്‍ നിരന്തരം ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് െ്രെഡവിംഗ് പഠനവും ലൈസന്‍സിംഗ് സമ്പ്രദായവും. െ്രെഡവിംഗ് സ്‌കൂളുകള്‍ എന്തുകൊണ്ട് പ്രതിഷേധ സ്വരം ഉയര്‍ത്തുന്നുവെന്ന് നാം ഇനിയും ചര്‍ച്ച ചെയ്തിട്ടില്ല. എ, ഐ ക്യാമറ സമ്പ്രദായം പോലെയോ, ഹെല്‍മറ്റ് സമ്പ്രദായം പോലെയോ അല്ല പുതിയ പരിഷ്‌ക്കാരങ്ങള്‍. അടിസ്ഥാനപരമായി കേരളത്തിലെ െ്രെഡവിംഗ് സ്‌കൂള്‍ മേഖല പുതിയ പരിഷ്‌ക്കാരങ്ങളെ എതിര്‍ത്തിട്ടില്ല, മറിച്ച് കാലങ്ങളായി നില നിന്നിരുന്ന രീതിയില്‍ വരുന്ന മാറ്റങ്ങള്‍ കൃത്യമായ പഠനത്തിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലും സമയബന്ധിതമായും നടപ്പിലാക്കേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌ക്കാര നിര്‍ദ്ദേശങ്ങള്‍ പാഴ് വാക്കായി പോകുന്നതാണ് കാണുന്നത്.
കേരളത്തിലെ 86 ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ സര്‍ക്കാറിന്റെ അധീനതയിലുള്ള ഒരിടത്തുപോലും പുതിയ സംവിധാനങ്ങള്‍ നിലവില്‍ ഇല്ല. എന്നാല്‍ നാറ്റ്പാക്ക് അടക്കമുള്ള റോഡ് സേഫ്റ്റി ഏജന്‍സികളുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കുകള്‍ പോലും പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എച്ച് ടെസ്റ്റ് കൂടാതെ പാര്‍ക്കിംഗ്, ഗ്രേഡിയന്റ് എന്നവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ഈ ട്രാക്കുകള്‍ തന്നെ കമ്പി കുത്തി എച്ച് ടെസ്റ്റ് മാത്രമാണ് നടത്തുന്നത്. ഇവ കുറ്റമറ്റ രീതിയില്‍ കേരളത്തില്‍ മുഴുവനായും നടപ്പിലാക്കുകയാണെങ്കില്‍ ആധുനീക രീതിയിലെ ടെസ്റ്റിംഗ് സമ്പ്രദായം നടപ്പിലാക്കിയതിന് തുല്യമാണ്.
എന്നാല്‍ പുതിയ പരിഷ്‌ക്കാരങ്ങളുടെ മുഴുവന്‍ ഭാരവും അന്നന്നത്തെ ചെലവിന് വേണ്ടി അധ്വാനിക്കുന്ന െ്രെഡവിംഗ് സ്‌കൂളുകളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. മറിച്ച് പുതിയ െ്രെഡവിംഗ് ലൈസന്‍സ് സമ്പ്രദായ ത്തെയല്ല. കേരളത്തില്‍ 77 കേന്ദ്രങ്ങളില്‍ െ്രെഡവിംഗ് ടെസ്റ്റ് നടക്കുന്നത് െ്രെഡവിംഗ് സ്‌കൂളുകാരുടെ ശ്രമഫലത്തിന്റെയും അധ്വാനത്തിന്റെയും ഫലമായിട്ടാണ്. ഇതിനെ തകിടം മറിക്കുന്നതാണ് ഗതാഗത കമ്മീഷണറുടെ 4/2024 സര്‍ക്കുലര്‍.
കേരളത്തില്‍ സുഗമമായി നടക്കുന്ന െ്രെഡവിംഗ് പരിശീലനങ്ങളിലും ടെസ്റ്റുകളിലും നിസ്തുല്യമായ സഹകരണവും ക്രിയാത്മകമായ അര്‍പ്പണ ബോധവും െ്രെഡവിംഗ് സ്‌കൂളുകാര്‍ നടത്തുന്നുണ്ട്. പല ടെസ്റ്റിംഗ് ഗ്രൗണ്ടുകളും നിലനില്‍ക്കുന്നത് ഗവണ്‍മെന്റ് വാടക നല്‍കിയോ സംരക്ഷിച്ചോ നിര്‍ത്തിയിട്ടല്ലെന്ന് പൊതു സമൂഹത്തിന് ഇപ്പോള്‍ ബോധ്യമുണ്ട്. പക്ഷേ പരിഷ്‌ക്കാരത്തിന്റെ മുഴുവന്‍ ബാധ്യതയും െ്രെഡവിംഗ് സ്‌കൂളുകാര്‍ ഏറ്റെടുക്കണമെന്ന രീതിയില്‍ നിര്‍വ്വചിക്കപ്പെടുമ്പോള്‍ ഭരണപക്ഷത്ത് നില്‍ക്കുന്ന തൊഴിലാളി സംഘടനകള്‍ വരെ കര്‍ശന നിലപാടില്‍ െ്രെഡവിംഗ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കാനും തടയാനും ആഹ്വാനം ചെയ്ത് സമര മുഖത്തേക്ക് വരുന്നതിന്റെ ചേതോവികാരം ബന്ധപ്പെട്ടവര്‍ ഉള്‍ക്കൊള്ളണം. നിയമവിരുദ്ധമായി അടിച്ചേല്‍പ്പിക്കപ്പെട്ട സര്‍ക്കുലറായിട്ടാണ് 4/2024 നെ കക്ഷി രാഷ്ട്രീയഭേദമേന്യെ െ്രെഡവിംഗ് സ്‌കൂളുകാര്‍ നോക്കി കാണുന്നത്. അതേ സമയം കാലങ്ങളായി മാറിവന്ന പരിഷ്‌ക്കാരങ്ങള്‍ക്ക് എതിരായിരുന്നുവെങ്കില്‍ 27/ 2013 സര്‍ക്കുലറിനെ ഞങ്ങള്‍ എതിര്‍ക്കുമായിരുന്നു. മറിച്ച് അവ അംഗീകരിച്ച് നടപ്പിലാക്കപ്പെട്ടിട്ടേയുള്ളു. ഇന്ത്യാ ഗവര്‍മെന്റ് ഈ രംഗത്ത് കൂടുതല്‍ പരിഷ്‌ക്കാരം കൊണ്ടുവരാന്‍ ഉദ്ദേശിച്ചപ്പോഴും രാജ്യത്താകമാനം നിലനില്‍ക്കുന്ന െ്രെഡവിംഗ് സ്‌കൂളുകളെ ബാധിക്കാത്ത തരമാണ് കൊണ്ടുവന്നത് എന്നിരിക്കെ സംരക്ഷിച്ച് നിര്‍ത്തേണ്ടവര്‍ തന്നെ സംഹാരകരരായി മാറുന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് സര്‍ക്കുലര്‍ 4/ 24. വിഷയം സംസ്ഥാനത്തിന്റെ നീതിപീഠത്തില്‍ എത്തിച്ചപ്പോഴും അവിടെയും റോഡ് സുരക്ഷ എന്ന വജ്രായുധം കയ്യിലെടുത്താണ് പ്രതിരോധിക്കുന്നത്. സമയബന്ധിതമായി ഭൗതിക സാഹചര്യവും അവസരവും ഒരുക്കണമെന്നുമാണ് െ്രെഡവിംഗ് സ്‌കൂളുകാരുടെ അപേക്ഷ. െ്രെഡവിംഗ് സ്‌കൂളുകളില്‍ സാധാരണ ടൂ വീലര്‍ പരിശീലനം കൈ കൊണ്ട് ഗിയര്‍ മാറ്റുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് സംശയലേശമെന്ന്യേ സ്ഥാപിക്കുമ്പോള്‍ ഓട്ടോറിക്ഷകള്‍ പോലുള്ള വാഹനങ്ങള്‍ ഗിയര്‍ മാറ്റുന്നത് ഹാന്റ് ഗിയര്‍ ബാറില്‍ തന്നെയാണ്. കൈക്കൊണ്ട്, കാല്‍കൊണ്ട് ഗിയര്‍ മാറ്റുന്നു എന്നതില്‍ അല്ല പ്രശ്‌നം സുരക്ഷിതമായി വാഹനം ഓടിക്കാന്‍ കഴിയുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ െ്രെഡവിംഗ് സ്‌കൂള്‍ പെര്‍മിറ്റില്‍ നിന്നും ഒഴിവാക്കണമെന്നും ഇവ സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുന്നു എന്നുള്ള കണ്ടുപിടിത്തവും തെറ്റാണ്.
എന്നാല്‍ െ്രെഡവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ യന്ത്ര തകരാര്‍ കൊണ്ടോ സുരക്ഷിതത്വമില്ലാത്തതിനാലോ റോഡ് അപകടങ്ങള്‍ വരുത്തി ആരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വര്‍ഷം ശരാശരി 4500 പേര്‍ കേരളത്തില്‍ റോഡ് അപകടങ്ങളില്‍ മരിക്കുന്നുണ്ട് എന്നിരിക്കെ െ്രെഡവിംഗ് സ്‌കൂള്‍ വാഹനം അത്തരമൊരു അപകടമുണ്ടാക്കിയതായി അറിവില്ല. തന്നെയുമല്ല മോട്ടോര്‍ വാഹന നിയമ പ്രകാരം 15 വര്‍ഷമെന്ന പ്രത്യേക കാലാവധി നിശ്ചയിക്കപ്പെട്ടിട്ടില്ല. നാം മനസ്സിലാക്കേണ്ടത് മറ്റു സംസ്ഥാനങ്ങളില്‍ െ്രെഡവിംഗ് ടെസ്റ്റിന് അപേക്ഷിച്ചാല്‍ പിറ്റേ ദിവസം ലേണേഴ്‌സ് ലൈസന്‍സും 30 ദിവസം കൊണ്ട് െ്രെഡവിംഗ് ലൈസന്‍സും ലഭിക്കുന്നു. എന്നാല്‍ പുതിയ പരിഷ്‌ക്കാര നടപടികളില്‍ ഒരു മാസത്തിലധികം ലേണേഴ്‌സ് ലൈസന്‍സിനു വേണ്ടി കാത്തിരിക്കുന്നു. ലേണേഴ്‌സ് ലഭിച്ചാല്‍ നീണ്ട കാത്തിരിപ്പ് . ഏത് ദിവസം െ്രെഡവിംഗ് ടെസ്റ്റ് ലഭിക്കും എന്നറിയാന്‍ യാതൊരു നിര്‍വ്വഹവുമില്ല. നാലഞ്ചു മാസം കഴിയുമ്പോള്‍ ലേണേഴ്‌സ് ലൈസന്‍സിന്റെ ആറുമാസ കാലാവധിയും തീര്‍ന്നിട്ടുണ്ടാവും. ഫലമോ വീണ്ടും നിരാശ. അനന്തമായ ഈ കാത്തിരിപ്പ് െ്രെഡവിംഗ് സ്‌കൂളുകാരില്‍ ഉപരിയായി പൊതു പ്രശ്‌നമാണെന്ന് വരും നാളുകളില്‍ നമുക്ക് ബോധ്യമാവും. ഫലമോ അത്യാവശ്യക്കാര്‍ക്ക് വാഹനം ഓടിക്കാന്‍ തരമില്ല. പൊതുസമൂഹത്തില്‍ പലരും െ്രെഡവിംഗ് സ്‌കൂളുകളില്‍ പഠിച്ചവര്‍ മാത്രമല്ല, നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നവരു മുണ്ട്. ഡിസംബര്‍, ജനുവരി മാസം അപേക്ഷ നല്‍കിയിരുന്നവരുടെ അപ്പോയ്‌മെന്റാണ് കഴിഞ്ഞ ദിവസം കാന്‍സല്‍ ചെയ്തത്. അതും ഇല്ലാത്ത കോവിഡിന്റെ പേരില്‍. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ ലഭിക്കുന്ന ശിക്ഷ പൊതുസമൂഹം ഏറ്റുവാങ്ങേണ്ടിയും വരും.
ഒരു സാധാരണക്കാരന്‍ ലൈസന്‍സിന് അപേക്ഷിക്കുന്നതിന് ഒരു ആര്‍ഭാടമോ, ആലങ്കാരികമോ ആയിട്ടല്ല, നിത്യ ജീവിതത്തിന്റെ ഭാഗമായിട്ടാണ്. ഒരു ടൂ വീലറില്‍ അച്ഛനും അമ്മയും മൂന്നു മക്കളും സഞ്ചരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ഇതൊരു ആര്‍ഭാടമല്ല, ജീവിത സാഹചര്യമാണ്. അത്തരം വസ്തുതയുള്ള ഒരു നാട്ടില്‍ നിയമം നിര്‍മ്മിക്കുമ്പോള്‍ സമൂഹത്തിലെ പാവപ്പെട്ടവന്റെ മുഖമാണ് മുന്നില്‍ കാണേണ്ടത്. പരിഷ്‌ക്കരിച്ച രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ സാധാരണക്കാ രായ ഒരു സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ കൂടുതല്‍ അവധാനതയോട് കൂടെ തീരുമാനിക്കേണ്ടതാണ്. നിലവില്‍ കേരളത്തില്‍ എട്ടര ലക്ഷത്തിലധികം ആളുകള്‍ െ്രെഡവിംഗ് ലൈസന്‍സിനു വേണ്ടി കാത്തിരിക്കുന്നുണ്ട്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ െ്രെഡവിംഗ് സ്‌കൂളുകളില്‍ ഉപയോഗിക്കരുത് എന്ന നിര്‍ദ്ദേശത്തിന് പറയുന്ന അടിസ്ഥാന കാരണം അത്തരം വാഹനങ്ങളില്‍ ആധുനിക സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നാണ്.
ക്രൂയീസ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് അസിസ്റ്റന്‍സ് , സൗണ്ട് ഡിക്റ്റഷന്‍, എസ് ആര്‍ എസ്, എ ബി എസ് എന്നീ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള 20 ലക്ഷത്തിലധികം വില വരുന്ന വാഹനങ്ങളില്‍ െ്രെഡവിംഗ് പരിശീലിപ്പിച്ചാല്‍ ഇന്ന് ലൈസന്‍സ് എന്നത് ഒരു സാധാരണക്കാരന്റെ ദൈനംദിന ബജറ്റില്‍ താങ്ങുന്നതില്‍ അപ്പുറമായിരി ക്കും. 70 വര്‍ഷമായി പ്രവര്‍ത്തിച്ച് പരിചയമുള്ള കേരളത്തിലെ െ്രെഡവിംഗ് സ്‌കൂളുകള്‍ സാധാരണക്കാരന്റെ ആവശ്യാനുസരണം െ്രെഡവിംഗ് പരിശീലനത്തിന് കുറഞ്ഞ രീതിയില്‍ ഫീസ് ഈടാക്കി ലൈസന്‍സ് ലഭ്യമാക്കിയിരുന്നതാണ് പുതിയ നിയമത്തോടെ മാറി മറിയാന്‍ പോകുന്നത്. നിലവില്‍ െ്രെഡവിംഗ് സ്‌കൂളുകള്‍ പലതും ആധുനിക രീതിയിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടര്‍ സിമുലേറ്റര്‍ പരിശീലനം , െ്രെഡവിംഗ് പരിശീലന യാര്‍ഡ്, പാര്‍ക്കിംഗ് പരിശീലനങ്ങള്‍, ഗ്രേഡിയന്റ് പരിശീലനം എന്നിവ ഒരുക്കിക്കൊണ്ടിരിക്കുന്നു. സമയബന്ധിതമായി പൊതുനന്മ ഉദ്ദേശിച്ച് ആധുനിക മാറ്റങ്ങള്‍ െ്രെഡവിംഗ് സ്‌കൂളുകള്‍ സ്വമേധേയാ കൊണ്ടുവരുമ്പോള്‍ പരിഷ്‌ക്കാരങ്ങളെ എതിര്‍ക്കുന്നു എന്ന ചാപ്പ കുത്തി ഒരു വിഭാഗത്തെ പുറംകാലുകൊണ്ട് ചവിട്ടി താഴ്ത്തുന്ന രീതിയെ പൊതുസമൂഹം തിരിച്ചറിയണം. സര്‍ക്കുലര്‍ 4/ 24 ന്റെ അപാകത ചൂണ്ടിക്കാണിച്ചാണ് നാളെ മുതല്‍ കേരളത്തിലെ െ്രെഡവിംഗ് സ്‌കൂള്‍ സംഘടനകള്‍ സമരവും കരിദിനവും ആചരിക്കുന്നത്. തെറ്റായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിച്ച് സ്വയം അപഹാസ്യരാവാതെ സ്വയം തൊഴിലെടുത്ത് ജീവിക്കുന്ന ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന ശക്തമായ താക്കീതാണ് കരിദിനമായി ആചരിക്കുന്നതിലൂടെ ആള്‍ കേരള മോട്ടോര്‍ െ്രെഡവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്‌റ്റേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പൊതുസമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയും ഞങ്ങള്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *