യു എസ് എസ്, എന്‍ എം എം എസ് വിജയികളുടെ സംഗമം 24 ന്

മലപ്പുറം: കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ എന്‍ എം എം എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സ് ആന്റ് വൈ ലേണിംഗ് സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന സംഗമം മെയ് 24, ശനിയാഴ്ച്ച, കോട്ടക്കല്‍ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. തിരൂര്‍ നിയോജക മണ്ഡലം എം എല്‍ എ കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ: ഹനീഷ, ഐ ഐ ടി മദ്രാസ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും കരിയര്‍ വിദഗ്ധനുമായ മുഹമ്മദ് അജ്മല്‍ സി തുടങ്ങിയവര്‍ പങ്കെടുക്കും.
മത്സര പരീക്ഷകള്‍, ആധുനിക വിദ്യാഭ്യാസത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ പങ്ക് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക സെഷനുകളുമുണ്ടായിരിക്കും. 7561881133 എന്ന നമ്പറിലോ താഴെയുള്ള വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം: വെബ് സൈറ്റ് https://tinyurl.com/USSAwardRegitsration. വാര്‍ത്താ സമ്മേളനത്തില്‍ നിയാസ് കൂരിയാടന്‍, മുഹമ്മദ് ഹവാസ് കെ വി, സിദ്ധാര്‍ത്ഥ് പി വിഷ്ണു, ഹാരിസ് തുടങ്ങിയവയര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *