സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടിയതുമായി ബന്ധപ്പെട്ട് ഈ ആഴ്ചതന്നെ വ്യക്തത വരുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
‘സമയം നീട്ടുമ്പോൾ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുമെന്ന പരാതി ഉയർന്നിട്ടുണ്ട്.
അധ്യാപകസംഘടനകളുമായി ഉടൻ ചർച്ച ചെയ്യും.
ഇതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ ഉത്തരവുപ്രകാരം മുന്നോട്ടുപോകണം’– മന്ത്രി പറഞ്ഞു.
