സി പി എമ്മിന് പിന്തുണ നല്‍കിയാല്‍ മതേതരവാദി, യു ഡി എഫിന് പിന്തുണ നല്‍കിയാല്‍ വര്‍ഗീയവാദി; വി.ഡി സതീശന്‍

മലപ്പുറം: സിപിഎമ്മിന് പിന്തുണ നല്‍കിയപ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദിയായിരുന്നുവെന്നും യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദിയായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,

മലപ്പുറം:സിപിഎമ്മിന് ജമാഅത്തുമായി പൂര്‍വബന്ധമുണ്ട്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയനിലപാടുള്ള സംഘടനയാണ് ജമാഅത്തെഇസ്ലാമിയെന്ന് പിണറായി വിജയന്‍ അന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു. ജമാഅത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കിയിട്ടുണ്ട്.അത് ഞങ്ങള്‍ സ്വീകരിക്കും’. സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *