മത രാഷ്ടവാദത്തിന് വേണ്ടി നിൽക്കുന്നവരോട് യോജിക്കാൻ കഴിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ.

മലപ്പുറം: മത രാഷ്ടവാദത്തിന് വേണ്ടി നിൽക്കുന്നവരോട് യോജിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. മലപ്പുറത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമി അടക്കം മത രാഷ്ട്രവാദത്തിന് വേണ്ടി നിൽക്കുന്നവരാണ്. മത രാഷ്ടവാദം വർഗീയമാണെന്നും പി.ഡി.പി ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചത് അവരുടെ നിലപാടാണെന്നും ടി.പി.രാമകൃഷ്ണൻ വിശദീകരിച്ചു. കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും അത് കണ്ടതാണെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജയം പുറത്ത് വന്നപ്പോൾ ആദ്യം പ്രകടനം നടത്തിയത് എസ്.ഡി.പി.ഐയാണെന്നും എൽ.ഡി.എഫ് കൺവീനർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *