തലസ്ഥാന നഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയെക്കുറിച്ച് പോലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതേയുള്ളൂവെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *