ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി;ബിനോയ് വിശ്വം

ഒരുകാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നതാണ് മോദിയുടെ ഗ്യാരന്റി, തൃശ്ശൂരില്‍ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി കണ്ടു. മോദിക്ക് മാത്രമേ ഇതിന് കഴിയൂ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് എല്ലാം. പഴയ ചാക്കിനെക്കാള്‍ കഷ്ടമാണ് മോദിയുടെ ഗ്യാരന്റി. വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ പറഞ്ഞയച്ചത് രാഷ്ട്രീയമായ Read More …

അമേരിക്കയില്‍ ട്രംപ് തരംഗം

ന്യൂയോർക് :വരാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡൻ്റ് ജോ ബൈഡൻ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തുമെന്ന് പുതിയ സർവേ സൂചിപ്പിക്കുന്നു, കഴിഞ്ഞ ആഴ്ചയില്‍ ഒരേപോലെ പ്രവചനം നടത്തുന്ന മൂന്നാമത്തെ സർവേയാണിത്. ഭൂരിപക്ഷം പ്രസിഡൻഷ്യല്‍ പ്രൈമറികളില്‍ വിജയിച്ചു ഇരു പാർട്ടികളുടെയും നോമിനേഷൻ ലഭിച്ചു ബൈഡനും ട്രംപും വീണ്ടും മത്സരിക്കുമെന്നു ഉറപ്പായശേഷം കഴിഞ്ഞ ആഴ്ച നടത്തി സർവേയിലാണ് പുതിയകണ്ടെത്തല്‍ . പൊതുതിരഞ്ഞെടുപ്പില്‍ ഏത് Read More …

സ്വാഭാവിക വനം വച്ചുപിടിപ്പിക്കും: മറ്റു മാര്‍ഗമില്ലെങ്കില്‍ പടയപ്പയ്ക്ക് അരിക്കൊമ്ബന്റെ അതേ വിധി; മന്ത്രി

കൊച്ചി ∙ മൂന്നാർ മേഖലയില്‍ അതിക്രമങ്ങള്‍ തുടരുന്ന കാട്ടാന പടയപ്പയെ ഉള്‍വനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെന്നും മറ്റു മാർഗങ്ങളില്ലെങ്കില്‍ അരിക്കൊമ്ബന്റെ കാര്യത്തിലുണ്ടായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനങ്ങളിലെ വനങ്ങളില്‍നിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ നീക്കം ചെയ്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ Read More …

പനമരത്ത് നിന്നും കാണാതായ 14-കാരിയെ തൃശ്ശൂരില്‍ നിന്ന് കണ്ടെത്തി: യുവാവ് റിമാൻഡില്‍

വയനാട്: പനമരം പരക്കുനിയില്‍നിന്നും കാണാതായ എട്ടാംക്ലാസുകാരിയെ പോലീസ് തൃശ്ശൂരില്‍ നിന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുമായി പരിചയമുള്ള തങ്കമ്മ, വിനോദ് (29) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പതിനാലുകാരിയെ പനമരത്തുനിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പനമരം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. മൊബൈല്‍ ടവർ ലൊക്കേഷനില്‍ നിന്ന് കുട്ടി തൃശ്ശൂരില്‍ Read More …

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന.

വയനാട് :വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന് സൂചന.കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനോ പാർട്ടി ജില്ലാ സെക്രട്ടറി ബി ബി ഗോപകുമാറോ എത്തുമെന്ന് വിവരം. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ മേജർ രവി ബിജെപി സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്. തന്നോട് പാർട്ടി നേതൃത്വം സമ്മതം ചോദിച്ചുവെന്നും താൻ സമ്മതം അറിയിച്ചുവെന്നും മേജർ രവി പറഞ്ഞതായി ഒരു സ്വകാര്യ Read More …

പൗരത്വ ഭേദഗതി നിയമം; ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം ഉണ്ടാകുമോയെന്നാണ് രാജ്യം കാത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത Read More …

കൂടുതല്‍ ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.10 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് താപനില ഉയരുക. ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് Read More …

ഇലക്ഷന്‍ പെരുമാറ്റചട്ടം: രേഖകളില്ലാതെ 50,000 രൂപയിലധികം യാത്രയില്‍ കൈവശം വെക്കരുത്

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായതോടെ മതിയായ രേഖകളില്ലാതെ അമ്ബതിനായിരം രൂപക്ക് മുകളില്‍ കൈവശംവെച്ച്‌ യാത്ര ചെയ്താല്‍ ഫ്‌ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍, നിയമാനുസൃതമല്ലാതെ മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും. പണം Read More …