അരൂരില്‍ സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിന്റെ വിഭാഗീയത; വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: അരൂരില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തിയത് സി.പി.എമ്മിന്റെ വിഭാഗീയതയെന്ന് വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗത്തിന്റെ താത്പര്യത്തിനെതിരായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് അരൂരില്‍ തിരിച്ചടിയായെന്ന് സി.പി.എം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് വെള്ളാപ്പള്ളിയും സി.പി.എമ്മിനെ കുറ്റപ്പെടുത്തി. ‘പാര്‍ട്ടി ഹിന്ദു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് തന്നെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരസ്യമായി ഇക്കാര്യം അറിയിച്ചത്. സി.പി.എമ്മിലെ ഭിന്നതയും Read More …

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ആലപ്പുഴ: മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും നിരപരാധികള്‍ക്കു മേല്‍ യുഎപിഎ ചുമത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലാനുള്ള അവകാശം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരാണ് നല്‍കിയത്? കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം- ചെന്നിത്തല ആവശ്യപ്പെട്ടു.

ജനനേന്ദ്രി അസഹനീയമായ വേദനയുമായെത്തിയ യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി.! ജനനേന്ദ്രിയത്തിനുള്ളില്‍ കണ്ടെത്തിയത്?

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ നിന്നും അട്ടയെ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം അസഹനീയമായ വേദനയോടെ ജനറല്‍ ആശുപത്രിയില്‍ എത്തിയ ആലപ്പുഴ സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ നിന്നാണ് 7 സെന്റിമീറ്റര്‍ നീളമുള്ള പോത്തട്ടയെ പുറത്തെടുത്തത്. ഡോ.പ്രിയദര്‍ശന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ശസ്ത്രക്രിയ ചെയ്യാതെ തന്നെ അട്ടയെ പുറത്തെടുത്തത്. യുവാവ് തോട്ടില്‍ ഇറങ്ങിയപ്പോഴാണ് അട്ട കയറിയത് എന്ന് ഡോക്ടര്‍ പറഞ്ഞു. പൊതുവേ Read More …

‘പൂതന’ പരാമര്‍ശമല്ല അരൂരിലെ വിജയത്തിന്‍റെ കാരണം; ഷാനിമോള്‍ ഉസ്മാന്‍

അരൂരിലെ വിജയത്തിന്‍റെ കാരണം ജി.സുധാകരന്‍റെ ‘പൂതന’ പരാമര്‍ശമല്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍. യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണിത്. പൂതന പരാമര്‍ശത്തിന്‍റെ പേരിലാണ് വിജയമെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ‘കൃത്യമായ ഹോംവര്‍ക്ക് ഇല്ലാതിരുന്നതാണ് കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും യുഡിഎഫിന്റെ പരാജയ കാരണം. ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് നാലുമാസം മുമ്ബേ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വേണ്ടത്ര സമയം ഉണ്ടായിരുന്നിട്ടും അത് പ്രയോജനപ്പെടുത്താന്‍ Read More …

എല്‍ഡിഎഫിന്റെ കുത്തക മണ്ഡലം പിടിച്ചെടുത്ത് ഷാനിമോള്‍; ആവേശപ്പോരില്‍ യുഡിഎഫിന് തിളങ്ങുന്ന വിജയം

ആലപ്പുഴ: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ അരൂര്‍ പിടിച്ചെടുത്ത് യുഡിഎഫ്. അവസാനനിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ 2029 വോട്ടിനാണ് ഷാനിമോള്‍ ഉസ്മാന്റെ വിജയം.യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ 67,832 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി പുളിക്കല്‍ 65,956 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു 15,920 വോട്ടുകള്‍ Read More …

അരൂരിലും എറണാകുളത്തും എന്‍ഡിഎ തോല്‍ക്കുമെന്ന് തുഷാര്‍

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ അരൂരിലും എറണാകുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് വിജയ പ്രതീക്ഷയില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളി. എന്നാല്‍ കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ സാധ്യതയുണ്ട്. അരൂരിലും എറണാകുളത്തും ജയസാധ്യതയില്ലെന്ന് പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ബിജെപി-ബിഡിജെഎസ് ഭിന്നത തുടരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് തുഷാറിന്‍റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിന് മുന്‍പേ രണ്ടു Read More …

ഷാനിമോള്‍ ഉസ്‌മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എരമല്ലൂര്‍-ഏഴുപുന്ന റോഡിന്റെ നിര്‍മ്മാണം തടസപ്പെടുത്തി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പി.ഡബ്ല്യൂ.ഡി തുറവൂര്‍ എക്സിക്യുട്ടീവ് എഞ്ചിനിയറാണ് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയത്.

‘വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടും’; ബി.ഡി.ജി.എസിന്റെ മുന്നണി പ്രവേശനം തള്ളാതെ ജി.സുധാകരന്‍

ആലപ്പുഴ: ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിന്റെ ഇടതുമുന്നണി മുന്നണി പ്രവേശനം തള്ളാതെ മന്ത്രി ജി.സുധാകരന്‍. അരൂരില്‍ ബിഡിജെഎസിന്റെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുന്‍പ് ഇടതുപക്ഷക്കാരും കോണ്‍ഗ്രസുകാരുമായിരുന്നു ബിഡിജെഎസിലുള്ളവര്‍. അവര്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്ത നിലക്ക് അരൂരില്‍ അവര്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ബിജെപിക്ക് അവര്‍ വോട്ട് ചെയ്യില്ല. Read More …