കാലിക്കറ്റ് വിസിക്ക് തുടരാം; നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജന് സ്ഥാനം തുടരാമെന്ന് കോടതി അറിയിച്ചു. അതേസമയം കാലടി വിസി ഡോ.എം.വി.നാരായണനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഡോ.എം.കെ.ജയരാജന്‍, ഡോ.എം.വി.നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇരു വിസികളുടെയും നിയമനം Read More …

കേജരിവാളിനെ അറസ്റ്റ് ചെയ്തത് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് ചെന്നിത്തല

കൊച്ചി: കേജ്‌രിവാളിന്റെ അറസ്‌റ്റോട് കൂടി ജനാധിപത്യ രീതിയില്‍ രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കില്ലെന്ന് ഉറപ്പായതായി രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തിരമായി സുപ്രിം കോടതി ഇടപെടണം. രാജ്യത്ത് ഇരട്ടനീതിയാണ് നടക്കുന്നത്. ആയിരം കോടി ഇലക്ട്രല്‍ ബോണ്ട് വഴി അഴിമതി നടത്തിയ ബി ജെ പി യാണ് അഴിമതി ആരോപണം ഉയര്‍ത്തി അര്‍ധരാത്രി ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.രാജ്യത്തിലെ അന്വേഷണ Read More …

നെന്മാറ വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതിയില്ല; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍

 പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നല്‍കിയ വെടിക്കെറ്റിനുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ബിജു ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ആണ് അപേക്ഷ നിരസിച്ചത്. ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്‌ക് അസ്സെസ്‌മെന്റ് പ്ലാന്‍, ഓണ്‍ സൈറ്റ് എമര്‍ജന്‍സി പ്ലാന്‍ എന്നിവ പ്രകാരമുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ക്ഷേത്ര Read More …

വാഹന തട്ടിപ്പ്; 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

മൂവാറ്റ്പുഴ: ഓട്ടത്തിന് കൊണ്ടുപോയ കാര്‍ ഉടമയറിയാതെ പണയം വച്ച കേസില്‍ 18 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിലായി. മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡ് എളമണ്ണ വീട്ടില്‍ രാജേഷ് ജോസഫ്(മുന്ന54) ആണ് അര്‍ത്തുങ്കല്‍ പോലീസിന്റെ പിടിയിലായത്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് കോയിപ്പറമ്പില്‍ വീട്ടില്‍ എഡിസന്റെ ഭാര്യയുടെ പേരിലുള്ള കാറാണ് എറണാകുളം കലൂരില്‍ പ്രതി Read More …

സര്‍വ്വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില

ഒരു പവന് 800 രൂപ ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 49,440 രൂപയാണ് അന്താരാഷ്ട്ര സ്വര്‍ണ്ണവില 2200 ഡോളര്‍ മറികടന്ന് 2019 ഡോളര്‍ വരെ എത്തിയതിനു ശേഷം ഇപ്പോള്‍ 2203 ഡോളറിലാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.05 Read More …

ലൈംഗികാതിക്രമ സംഭവങ്ങളിലെ വൈദ്യപരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി

കൊച്ചി: ലൈംഗികാതിക്രമ സംഭവങ്ങളില്‍ ഇരകളുടെ വൈദ്യപരിശോധനക്ക് ഗൈനക്കോളജിസ്റ്റുകള്‍ക്ക് മാത്രം അധികാരം നല്‍കുന്ന പ്രോട്ടോകോള്‍ ഭേദഗതിക്കെതിരായ ഹരജി ഹൈകോടതി തള്ളി. 2019ലെ കേരള മെഡിക്കോ – ലീഗല്‍ പ്രൊട്ടോകോളിലെ ബന്ധപ്പെട്ട ഭേദഗതി നിയമവിരുദ്ധവും അനുചിതവും ദേശീയ- അന്തർദേശീയ മാർഗരേഖക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ മേഖലയിലെ ഒരു കൂട്ടം ഗൈനക്കോളജിസ്റ്റുകള്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്. Read More …

ജനപ്രതിനിധികള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചിl സംസ്ഥാന നിയമസഭയിലെ എം എല്‍ എ മാരും രാജ്യസംഭ അംഗങ്ങളും തല്‍സ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ നിരീക്ഷകനായ കെ ഒ ജോണിയാണ് ഹര്‍ജി നല്‍കിയത്. എം എല്‍ എ മാരായ കെ രാധാകൃഷ്ണന്‍, കെ കെ ശൈലജ, ഷാഫി പറമ്പില്‍, എം മുകേഷ്, Read More …

സ്വാഭാവിക വനം വച്ചുപിടിപ്പിക്കും: മറ്റു മാര്‍ഗമില്ലെങ്കില്‍ പടയപ്പയ്ക്ക് അരിക്കൊമ്ബന്റെ അതേ വിധി; മന്ത്രി

കൊച്ചി ∙ മൂന്നാർ മേഖലയില്‍ അതിക്രമങ്ങള്‍ തുടരുന്ന കാട്ടാന പടയപ്പയെ ഉള്‍വനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെന്നും മറ്റു മാർഗങ്ങളില്ലെങ്കില്‍ അരിക്കൊമ്ബന്റെ കാര്യത്തിലുണ്ടായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനങ്ങളിലെ വനങ്ങളില്‍നിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ നീക്കം ചെയ്ത് സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ Read More …