പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്തവരാണോന്യുനപക്ഷങ്ങളെ രക്ഷിക്കുന്നത്?

മലപ്പുറം:ഇടതിനെ പിന്തുണച്ചില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരായി മാറുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതിനു മാത്രം വലിപ്പം സി.പി.എമ്മിനുണ്ടോ? ഇന്ത്യയില്‍ സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പോലും കഴിയാത്തവരാണ് ന്യൂനപക്ഷത്തെ രക്ഷിക്കാന്‍ വരുന്നത്. ത്രിപുരയിലും ബംഗാളിലും തമിഴ് നാട്ടിലുമൊക്കെ സി.പി.എം കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണ് കഴിയുന്നത്. ന്യൂനപക്ഷം രണ്ടാം തരം Read More …

കേരളത്തിലെ കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയം അറിയില്ല

മലപ്പുറം:കേരളത്തിലെ കോണ്‍ഗ്രസിന് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനു നേര്‍ക്ക് വെടിവെയ്ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അജ്ഞത മൂലമാണ്. ലീഗിന്റെ കൊടി പിടിച്ചാല്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് ഇഷ്ടമാകില്ലെന്ന് കേരളത്തിലെ Read More …

കേരള സാഹിത്യോത്സവ് മഞ്ചേരിയില്‍

മഞ്ചേരി.31ാമത് കേരള സാഹിത്യോത്സവ് ആഗസ്ത് 26 മുതല്‍ സെപ്റ്റംബര്‍ 1 വരെ മഞ്ചേരിയില്‍ നടക്കും. ഇന്നലെ മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജനാധിപത്യ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. വളര്‍ന്നുവരുന്ന തലമുറയില്‍ കൃത്യമായ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതില്‍ സാഹിത്യോത്സവുകള്‍ക്ക് നിര്‍ണായക Read More …

സമസത ഇത്തവണ ഇടതുപക്ഷത്തെപിന്തുണക്കും-മുഹമ്മദ് സുലൈമാന്‍

മലപ്പുറം-ന്യുനപക്ഷങ്ങളെ സംരക്ഷിക്കുന്ന ഇടതുപക്ഷത്തിനായിരിക്കും ഇത്തവണ സമസ്തയുടെ പിന്തുണയെന്ന് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ ന്യുനപക്ഷ വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ പോരാടാന്‍ മുസ്്‌ലിംകള്‍ അടക്കമുള്ളവര്‍ക്ക് ഒപ്പമുള്ളത് ഇടതുപക്ഷമാണെന്ന് സമസ്ത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിക്കാതിരിക്കാനുള്ള തന്ത്രപരമായ നിലപാടാണ് ഐ.എന്‍.എല്‍ Read More …

ഇലക്ഷന്‍ സര്‍വ്വെകളെ വിശ്വസിക്കാനാകില്ല-പിണറായി വിജയന്‍

മലപ്പുറം-തെരഞ്ഞെടുപ്പ് സര്‍വ്വെകളെ വിശ്വസിക്കാനാകില്ലെന്നും അവ പരാജയപ്പെട്ട നിരവധി അനുഭവങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പല സര്‍വ്വകളും സംശയിക്കപ്പെടേണ്ടതാണ്.പെയ്ഡ് സര്‍വ്വെകളാണോ എന്ന സംശയങ്ങളുയരുന്നുണ്ട്.കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ സര്‍വ്വെകളുടെ വിശ്വാസ്യത നമ്മള്‍ കണ്ടതാണ്.പ്രമുഖരായ പല എല്‍.ഡി.എഫ് നേതാക്കളും പരാജയപ്പെടുമെന്ന് അന്ന് സര്‍വ്വെയില്‍ പറഞ്ഞു.എന്നാല്‍ അവരെല്ലാം നല്ല മാര്‍ജിനില്‍ വിജയിച്ചതായും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

ദുബായ്-ശക്തമായ മഴയെ തുടര്‍ന്ന് അടച്ച ദുബായിയിലെ സ്‌കൂളുകള്‍ ഈ ആഴ്ച തുറക്കില്ല.ചൊവ്വാഴ്ചയാണ് സ്‌കൂളുകള്‍ അടച്ചത്.ക്ലാസുകള്‍ ഓണ്‍ലൈനിലാക്കിയിരുന്നു.ഈ സംവിധാനം വെള്ളിയാഴ്ച വരെ തുടരാനാണ് പുതിയ തീരുമാനം.വാരാന്ത അവധിക്ക് ശേഷമേ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന് തീരുമാനമുണ്ടാകൂ.അതേസമയം,മഴ അവസാനിച്ചതായി യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചു.അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ കുറഞ്ഞതായും കാലാവസ്ഥ മെച്ചപ്പെട്ടതായും വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നു.ചൊവ്വാഴ്ച മുതല്‍ Read More …

ദുബായിയില്‍ മഴ തുടര്‍ന്നേക്കും

ദുബായ്:പേമാരിയില്‍ വെള്ളം കയറിയ ദുബായ് ഉള്‍പ്പടെയുള്ള യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.ബുധനാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇന്നും യു.എ.ഇയുടെ ഭാഗങ്ങളില്‍ കാര്‍മേഘം നിറയും.മഴയും കാറ്റും ഇടിമിന്നലും തുടരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് കുറക്കണമെന്നും നിര്‍ദേശമുണ്ട്.

മാധ്യമങ്ങള്‍ക്ക് പിന്നാലെ പായുന്നബോച്ചെയും യുസഫലിയും

‘മാപ്ര’കള്‍ എന്ന് ‘രാപ്ര’കള്‍ (രാഷ്ട്രീയ പ്രവര്‍ത്തകര്‍) വിളിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടു വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ മനുഷ്യന്റെ സാമാന്യ ചിന്തകളെ മറികടക്കുന്നതാണ്.മനുഷ്യ ജീവിതത്തിലെ ദുരിതങ്ങളെ മനസുരുകുന്ന ഭാഷയില്‍ അവതരിപ്പിക്കുന്ന മാപ്രകള്‍,സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം അവഹേളിക്കപ്പെടുമ്പോഴും, വാര്‍ത്തകളുടെ കാമ്പറിയുന്ന പലരും നമുക്കിടയിലുണ്ട്.മാധ്യമവാര്‍ത്തകളെ എങ്ങിനെ കാരുണ്യപ്രവര്‍ത്തനത്തിന് അടിസ്ഥാനമാക്കാം എന്ന് തിരിച്ചറിഞ്ഞ നന്മ മരങ്ങള്‍ നമുക്കിടയിലുണ്ട്.ലോകത്ത് നടക്കുന്ന വലിയ Read More …