എ.കെ.ജി സെന്റര്‍ ആക്രമണം: പ്രതിക്ക് കെ.സുധാകരനുമായി ബന്ധപ്പെട്ട് ഇ.പി ജയരാജന്‍

കണ്ണൂര്‍: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായി അടുത്ത ബന്ധമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വളരെ സമര്‍ത്ഥമായി പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞത് ആഭ്യന്തരവകുപ്പിന്റെ നേട്ടമാണ്. കേരള പോലീസിന് പൂച്ചെണ്ട് കൊടുക്കണം. കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തില്‍ നിന്ന സുധാകരന്‍ കെ.പി.സി.സി അധ്യക്ഷന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. എ.കെ.ജി സെന്റര്‍ ആക്രമണവുമായി Read More …

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനം:എം വി ജയരാജന്‍

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് എം വി ജയരാജന്‍(MV Jayarajan). പോപ്പുലര്‍ ഫ്രണ്ട് പോപ്പുലറാകാനാണ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ പ്രവര്‍ത്തനമാണ് നടത്തുന്നത്. ലീഗുകാരാണ് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരാവൂരില്‍ ഒഴുക്കില്‍പെട്ട രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

പേരാവൂര്‍: പേരാവൂരില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലില്‍ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ രണ്ടരവയസ്സുകാരി നുമ തസ്‌ലിനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിനു പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍ പെടുകയായിരുന്നു. Read More …

ഒരുമാധ്യമ സ്ഥാപനവും പൂട്ടിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ല; എം വി ജയരാജന്‍

കണ്ണൂര്‍: ഒരു മാധ്യമസ്ഥാപനവും നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കണ്ണൂരില്‍, ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മാധ്യമം’ നിരോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. ജലീല്‍ ചെയ്തതായി പറയുന്നത് വിദേശത്തെ എഡിഷനില്‍ ചില വാര്‍ത്തകള്‍ വന്നപ്പോള്‍ അത് തെറ്റായിരുന്നു, അത് ചിലരെ അപമാനിക്കുന്നതായിരുന്നു, അതാണ് സൂചിപ്പിച്ചത്. പാര്‍ട്ടി ഒരു മാധ്യമവും Read More …

കേസെടുക്കാനുള്ള കോടതി നിര്‍ദേശം സ്വാഭാവിക നടപടി മാത്രം, തിരിച്ചടിയല്ല: ഇ.പി. ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ യൂത്ത്‌കോണ്‍ഗ്രസുകാര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരേ കേസെടുക്കാനുള്ള കോടതി നിര്‍ദേശം തിരിച്ചടിയല്ലെന്ന് ഇ.പി ജയരാജന്‍. എന്തിനും ഏതിനും പരാതിയുമായി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. അങ്ങനെയൊരു പരാതി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക നടപടിയാണിത്. തിരിച്ചടിയെന്നത് വ്യാഖ്യാനം മാത്രമാണെന്നും ജയരാജന്‍ പറഞ്ഞു.മുഖ്യമന്ത്രിക്കെതിരേ നടന്നത് ആസൂത്രിത ആക്രമണമാണ്. ഇതിന് പ്രേരിപ്പിച്ചത് കെ.സുധാകരനും കെ.പി.സി.സി അധ്യക്ഷന്‍ Read More …

കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടാന്‍ കാരണം ആദര്‍ശ രാഷ്ട്രീയവും നിലപാടുകളില്‍ ഉറച്ച്‌ നിന്നതും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് പദവി നഷ്ടപ്പെടാന്‍ കാരണം ആദര്‍ശ രാഷ്ട്രീയവും നിലപാടുകളില്‍ ഉറച്ച്‌ നിന്നതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇല്ലെങ്കില്‍ താന്‍ ഇപ്പോഴും ആ പദവിയില്‍ ഉണ്ടാകുമായിരുന്നുവെന്നും മുന്‍ കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു തലശ്ശേരിയില്‍ സി കെ ഗോവിന്ദന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. സികെജിക്ക് പകരക്കാരനായി കേരളത്തില്‍ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല. നിലപാടുകളില്‍ ഉറച്ചു നില്‍ക്കേണ്ടി Read More …

പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം പച്ചക്കള്ളമെന്ന് എം.വി ജയരാജന്‍: കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി നടപടിക്ക് വിധേയനായിട്ടില്ല

കണ്ണുര്‍: ആരോപണങ്ങളുടെ തീയും പുകയും അടങ്ങാത്ത സാഹചര്യത്തില്‍ പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് വിവാദത്തില്‍ പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ച്‌ സി.പി.എം കണ്ണുര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.പയ്യന്നൂരില്‍ നയാ പൈസയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ അഴിക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ Read More …

ഭരണഘടന പല മൗലികാവകാശങ്ങളും അംഗീകരിക്കുന്നില്ല: വൃന്ദ കാരാട്ട്

ഇന്ത്യന്‍ ഭരണഘടന ഇപ്പോഴും പൗരന്റെ പല മൗലികാവകാശങ്ങളെയും അംഗീകരിക്കുന്നില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ. ‘ഭരണഘടന രൂപപ്പെടുത്തിയപ്പോള്‍, പൗരന്റെ പല മൗലികാവകാശങ്ങളെയും മാര്‍ഗനിര്‍ദേശക തത്വങ്ങളിലേക്ക് ഒതുക്കുകയാണു ചെയ്തത്. ഭരണഘടനയെ സംരക്ഷിക്കേണ്ട പ്രധാന ശക്തിയാണു നമ്മളെന്ന സാഹചര്യമാണു നിലവിലുള്ളത്. പക്ഷേ, തീവ്ര വലതു Read More …