സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രം

കാസര്‍കോട്:  സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടിയും നോട്ടുനിരോധനവുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും ഭൂപ്രഭുക്കന്മാര്‍ക്കും വേണ്ടിയുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇത് ജനസംഘത്തിന്റെ നയമാണ്. തെറ്റായ സാമ്പത്തിക നയം മൂലം പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ Read More …

സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി

കാസര്‍ഗോഡ്: സിപിഐഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ മുതിര്‍ന്ന നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ എകെ നാരായണന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെകെ ശൈലജ, എകെ ബാലന്‍, ടിപി രാമകൃഷണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ Read More …

റിയാസ് മൗലവിയുടെ കൊലപാതകം നമുക്ക് അരികിലെത്തിയ ദുരന്ത സൂചന: കെ.പി.എ.മജീദ്

ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ ഇരയായ റിയാസ് മൗലവിയുടെ ദാരുണ കൊലപാതകം നമുക്ക് അരികിലെത്തിയ ദുരന്ത സൂചനയാണെന്നും മതേതരത്വ ചേരിയുടെ ശാക്തീകരണം കൊണ്ട് മാത്രമേ ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കാനാകൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മതേതര ചേരിയില്‍ അടിയുറച്ച് മനുഷ്യത്വത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് കാസര്‍കോട് Read More …

വനിതകളെ സ്ഥിരമായി അവഹേളിക്കുന്ന എം എം മണിക്കെതിരെ കേസെടുക്കണം : കുമ്മനം

കാസര്‍കോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്‍. ഇത് സംബന്ധിച്ച് കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകന്‍ നേരത്തെ തന്നെ പരാതി കൊടുത്തിരുന്നു. എന്നാല്‍ സ്ഥിരമായി ഇത്തരം അവഹേളനങ്ങള്‍ നടത്തുന്ന എം എം മണിക്കെതിരെ കേസെടുക്കണമെന്നാണ് ഇപ്പോള്‍ ബിജെപി Read More …

ഗള്‍ഫിലുള്ള യുവതിക്ക് വേണ്ടി ഭാര്യാതര്‍ക്കം; യുവാക്കള്‍ തമ്മില്‍ നടുറോഡില്‍ പൊരിഞ്ഞ അടി

വിദ്യാനഗര്‍:  ഗള്‍ഫിലുള്ള യുവതിയുടെ പേരില്‍ യുവാക്കള്‍ തമ്മില്‍ അടിപിടി. ഒരു യുവതിക്ക് വേണ്ടി രണ്ടുപേര്‍ പരസ്പരം പോരടിക്കുകയായിരുന്നു. ഒടുവില്‍ സംഘട്ടനത്തിലും എത്തി കാര്യങ്ങള്‍. രണ്ടു പേരെയും പോലീസ് അറസ്റ്റു ചെയ്തു. വിദ്യാനഗര്‍ കൊല്ലങ്കാന സ്വദേശിയായ സ്റ്റാനി റോഡ്രിഗസ് (40), തിരുവനന്തപുരം സ്വദേശിയായ സുഭാഷ് (35) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാര്‍ അറസ്റ്റു ചെയ്തത്. Read More …

ശവദാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ബന്ധുക്കളുടെ കരച്ചിലിനിടെ കണ്ണുതുറന്ന് മരിച്ച യുവാവ്

കാസര്‍കോട്: മരിച്ചെന്നുകരുതി ആംബുലന്‍സില്‍ വീട്ടിലെത്തിച്ച യുവാവ് കണ്ണുതുറന്നത് സംസ്‌കാരച്ചടങ്ങിനൊരുങ്ങിയ ബന്ധുക്കളെ അമ്ബരപ്പിച്ചു. കാസര്‍കോട് ആദൂര്‍ കൊയക്കുട്‌ലുവിലെ ലക്ഷ്മണനാണ്(45) തന്റെ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടെ മിഴിതുറന്നത്. ഒരാഴ്ച മുമ്ബ് ലക്ഷ്മണനെ ആദൂര്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ പുലര്‍ച്ചെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.   നാട്ടുകാര്‍ ലക്ഷ്മണനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ദേര്‍ലക്കട്ട ആശുപത്രിയിലേക്ക് മാറ്റി. ബന്ധുവാണ് Read More …

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി! പിന്നീട് മൂന്നു വര്‍ഷം യുവാവ് ചെയ്തത്

കാസര്‍കോട്: വീട്ടമ്മയായ യുവതിയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പില്‍ ജോലി ചെയ്യുന്ന മുട്ടത്തോടി സ്വദേശി സര്‍ഫറാസി(31)നെയാണ് വിദ്യാനഗര്‍ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുവാവ് മൂന്നു വര്‍ഷമായി തന്നെ തുടര്‍ച്ചയായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് Read More …

ഭാഗ്യക്കുറി മേഖലയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്: ഭാഗ്യക്കുറി മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും ശ്രമഫലമായി സംസ്ഥാനത്ത് ആയിരകണക്കിന് രോഗികള്‍ക്ക് കാരുണ്യബെനവലന്റ് ഫണ്ടിലൂടെ സഹായംനല്‍കുന്നതിന് സാധിക്കുന്നത് ശ്ലാഘനീയമാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും അംഗവിഹീനരുമായ ആയിരകണക്കിനാളുകള്‍ക്ക് അത്താണിയാകുന്നതിന് ഭാഗ്യക്കുറിമേഖലയ്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള ലോട്ടറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയുംജില്ലാ Read More …