നാളെയും മറ്റന്നാളും റേഷന്‍ കടകള്‍ അടച്ചിടും

തിരുവനന്തപുരം-നാളെയും മറ്റന്നാളും (തിങ്കള്‍,ചൊവ്വ) സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ ഡീലര്‍മാര്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭരണപക്ഷ യുണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ യുണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.വേതന പരിഷ്‌കരണം,ക്ഷേമനിധി ബോര്‍ഡ് പുനസംഘാടനം തുടങ്ങിയ ഏതാനും ആവശ്യങ്ങളാണ് യുണിയനുകള്‍ സര്‍ക്കാരിന് Read More …

കുവൈറ്റ് തീപ്പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്എം.എ യുസഫലിയുടെയും രവി പിള്ളയുടെയും സഹായ ഹസ്തം

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാലുപേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി നല്‍കിയ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും Read More …

വോട്ടെണ്ണലിനെ കുറിച്ച് വിശദമായി അറിയാം

വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് Read More …

പൊന്നാനി മണ്ഡലത്തിലെ വോട്ടുകള്‍എണ്ണുന്നത് തിരൂര്‍ പോളിയില്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മലപ്പുറം ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്!സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്‌ന!ിക് കോളേജും മലപ്പുറം ലോക്!സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി മലപ്പുറം ഗവ. കോളേജുമാണ് നിശ്ചയിച്ചിട്ടുള്ളത്. അതത് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളും ഈ Read More …

മലപ്പുറം സര്‍വ്വീസ് ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു

മലപ്പുറം: വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം നാടിന്റെ പുരോഗതിയുടെ അടിത്തറയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ എക്‌സലന്‍സി അവാര്‍ഡ് വിതരണം നിര്‍വഹിക്കുകയായിരുന്നു. അദ്ദേഹം,നമ്മുടെ നാട്ടിലെ കുട്ടികളെല്ലാംവിദ്യാഭ്യാസ രംഗത്ത് വന്‍ നേട്ടമാണ് കൊയ്യുന്നത്.അവര്‍ക്ക് പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണം.സഹകരണ മേഖല വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.മലപ്പുറം മുനിസിപ്പാലറ്റിയില്‍ Read More …

നെഹ്‌റുവിന്റെ കാലഘട്ടവും രാജ്യത്തിന് നല്‍കിയ കരുത്തും വിസ്മരിക്കാനാവില്ല.എന്‍.സി.പി.-എസ്

v മലപ്പുറം-ആധുനിക ഇന്ത്യയുടെ ശില്പിയും, ലോകം ആദരിച്ച നേതാവും, കഠിനാദ്ധ്വാനത്തിലൂടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത നെഹറുവിനെയും, നെഹറുവിന്‍ കാഴ്ചപ്പാടുകളേയും വിസമരിക്കാനും, ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാനും ഒരു ശക്തിക്കുമാകില്ലെന്നും, ഇന്‍ഡ്യയുള്ള ഇടത്തോളം കാലം നെഹറുവും അദ്ദേഹത്തിന്റെ സംഭാവനകളും ജനമനസ്സിലുണ്ടാകുമെന്നും എന്‍.സി.പി. എസ് ജില്ലാ കമ്മിറ്റി മലപ്പുറത്തു നടത്തിയ അനുസ്മരണ സമ്മേളനം വിലയിരുത്തി.ഇന്‍ഡ്യന്‍ സ്വതന്ത്ര്യ Read More …

മാലിന്യ മുക്ത നവകേരളം: ഖരമാലിന്യശേഖരണംകാര്യക്ഷമമാക്കാന്‍ കാമ്പയിന്‍

മലപ്പുറം-വാതില്‍പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ മാലിന്യ മുക്ത നവകേരളം ജില്ലാ കാംപെയിന്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അസി. സെക്രട്ടറി, ഹരിതകര്‍മസേന സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ യോഗം ജൂണ്‍ 13 ന് മുമ്പ് ജില്ലാ ആസ്ഥാനത്ത് വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. യൂസര്‍ഫീ ശേഖരണം 25 ശതമാനത്തില്‍ കുറവുള്ള Read More …

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്അപകടകാരിയോ?

വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. അതിനാല്‍ തന്നെ ആശങ്ക വേണ്ട. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി Read More …