ഒ.പി.എം.മോഡല്‍ ബിസിനസ് വീണ്ടും പൊളിയുന്നു

കൊച്ചി: കേരളത്തില്‍ ഒ.പി.എം.മോഡല്‍(അദര്‍ പീപ്പിള്‍സ് മണി) ബിസിനസുകള്‍ വീണ്ടും പൊളിയുന്നു. പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സ്, കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളുടെ തകര്‍ച്ചയാണ് ഒ.പി.എം.മോഡലുകളുടെ തകര്‍ച്ചയായി സാമ്പത്തിക വിദഗ്്ദര്‍ ചൂണ്ടിക്കാട്ടുന്നത്.പൊതുസമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ചേര്‍ന്ന് കമ്പനി രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് ഷെയര്‍ വാങ്ങി നടത്തുന്ന ബിസിനസുകളാണിവ. പലപ്പോഴും ഉമകളുടെ മുതല്‍ മുടക്ക് തുടക്കത്തിലുള്ള നാമമാത്രമായ തുക Read More …

ബ്രഹ്‌മഗിരി എഫ്.ടി.എം. ട്രയല്‍ റണ്ണിന് തുടക്കം

കല്‍പ്പറ്റ: കുറിച്ച്യര്‍ കലാപമുള്‍പ്പടെയുള്ള കാര്‍ഷിക സമരങ്ങള്‍ക്ക് വേദിയായ വയനാടില്‍ തുടക്കമിടുന്ന കാര്‍ഷിക ജനാധിപത്യ സംരംഭമാണ് എഫ്.ടി.എം. എന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു. ബ്രഹ്‌മഗിരിയുടെ ഓണ്‍ലൈന്‍ വിപണന സംവിധാനമായ എഫ്.ടി.എം.ന്റെ ട്രയല്‍ റണ്‍ പ്രവര്‍ത്തനത്തിന് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. സാമൂഹിക സഹകരണ കാര്‍ഷിക പ്രസ്ഥാനമെന്ന നിലയ്ക്ക് ബ്രഹ്‌മഗിരി വയനാടാന്‍ കര്‍ഷക സമൂഹത്തിന്റെ സ്വന്തം സംരംഭമാണ്. കര്‍ഷകന് Read More …

ഓണക്കാലത്തും വ്യാപാര മേഖല പ്രതിസന്ധിയില്‍

മലപ്പുറം: കോവിഡ് രോഗ വ്യാപനം വ്യാപാരമേഖലയെ ഓണസീസണിലും കടുത്ത പ്രതിസന്ധിയിലാക്കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരന്തരം ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ മൂലം വ്യാപാരം നടക്കാത്തതാണ് കച്ചവടക്കാരെ ദുരിതത്തിലാക്കുന്നത്. വരുമാനം ഏറെകുറെ പൂര്‍ണമായും നിലച്ചതോടെ മിക്ക വ്യാപാരസ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. മികച്ച രീതിയില്‍ വ്യാപാരം നടക്കുന്ന സീസണുകളെല്ലാം കോവിഡ് വ്യാപനത്തില്‍ ഇല്ലാതയത് വ്യാപാരികള്‍ക്ക് വന്‍സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്.സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന Read More …

ലോകത്തെ പ്രമുഖ റീട്ടെയില്‍ ബ്രാന്റുകളില്‍ ലുലു ഗ്രൂപ്പും

ദുബായ്: ലോകത്തെ മുന്‍നിര റീട്ടെയില്‍ ബ്രാന്റുകളുടെ പട്ടികയില്‍ പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പും ഇടം പിടിച്ചു. ആഗോള ഓഡിറ്റ് കമ്പനിയായ ഡിലോയിറ്റിന്റെ പുതിയ പട്ടികയിലാണ് ലുലു ഗ്രൂപ്പും സ്ഥാപനം പിടിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ചതിലൂടെയാണ് ലുലു അന്താരാഷ്ട്ര അംഗീകാരത്തിലേക്കെത്തിയത്. ജി.സി.സിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ കാരിഫോര്‍, മാജിദ് Read More …

ഫെഡറല്‍ ബാങ്ക് നിര്‍മിച്ച 34 വീടുകള്‍ പ്രളയബാധിതര്‍ക്കു കൈമാറി

മലപ്പുറം: പ്രളയത്തില്‍ വീടു നഷ്ടമായ നിലമ്പൂര്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്ക് ചെമ്പന്‍കൊല്ലിയില്‍ ഫെഡറല്‍ ബാങ്ക് നിര്‍മിച്ചു നല്‍കിയ 34 വീടുകള്‍ ഉടമസ്ഥര്‍ക്കു കൈമാറി. ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് മിഷന്‍ ലഭ്യമാക്കിയ ഭൂമിയിലാണ് ഫെഡറല്‍ ബാങ്ക് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മിച്ചത്. വീടുകളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചതും ബാങ്കാണ്. താക്കോല്‍ദാന ചടങ്ങ് Read More …

സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി കോസ്‌മെഡിക്‌സ് ഷോറൂം മലപ്പുറത്ത്

മലപ്പുറം:പമുഖ വ്യാപാര ശൃംഖലയായ സഫ ഗ്രൂപ്പിന്റെ പത്താമത് ജ്വല്ലറി ഷോറൂമും അഞ്ചാമത്തെ കോസ്‌മെഡിക്‌സ് ഷോറൂമും ജുലൈ 20 ന് മലപ്പുറത്ത് ആരംഭിക്കും. ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കോസ്‌മെഡിക്‌സിന്റെ ഉദ്ഘാടനം പി.കെ.കുഞ്ഞാലികുട്ടി എം.പി.യും നിര്‍വ്വഹിക്കും. ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം എ.പി.അനില്‍കുമാര്‍ എം.എല്‍.എയും ജ്വല്ലറി എക്‌സിബിഷന്‍ കൗണ്ടര്‍ ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എയുമാണ് Read More …

എം.എ യൂസഫലിക്ക് അബുദാബി ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ദുബായ്: അബുദാബി സുസ്ഥിര ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനുമായ എം.എ.യൂസഫലി അര്‍ഹനായി. ബിസനസ് രംഗത്ത് മികവ് പുലര്‍ത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അബുദാബി സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് നല്‍കുന്ന അവാര്‍ഡാണിത്. ബിസിനസ് മേഖലയില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് പുരസ്‌കാരം.സ്ഥിരത പുലര്‍ത്തുന്ന ലീഡര്‍ഷിപ്പിനാണ് എം.എ.യുസഫലി അര്‍ഹനായത്. പ്രമുഖ കമ്പനിയായ അഡ്്‌നോക്കിന്റെ ശ്യാമ അല്‍ Read More …

പതഞ്ജലിയുടെ കോവിഡ് മരുന്നിനെതിരെ കേന്ദ്രസര്‍ക്കാര്‍

ന്യുദല്‍ഹി: കോവിഡ് രോഗം ശമിപ്പിക്കുമെന്ന് അവകാശപ്പെട്ട് യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക് കമ്പനി പുറത്തിറക്കിയ മരുന്നിനെതിരെ കേന്ദ്ര ആയുഷ് വകുപ്പ് രംഗത്തെത്തി.പതഞ്ജലിയുടെ മരുന്നിന് കോവിഡിനെ ഭേദമാക്കാനാകുമെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കൈമാറണമെന്നും മരുന്നിന്റെ പരസ്യം നിര്‍ത്തിവെക്കണമെന്നും ആയുഷ് വകുപ്പ് കമ്പനിയോട് ആവശ്യപ്പെട്ടു.കോവിഡിനുള്ളതെന്ന് അവകാശപ്പെട്ട് കൊറോണില്‍, സ്വസാരി എന്നിങ്ങിനെ രണ്ടു മരുന്നുകള്‍ പതഞ്ജലി വിപണിയില്‍ ഇറക്കിയിരുന്നു. വിവിധ Read More …