മദ്യ ലഹരിയില്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു, തലയ്ക്ക് പരുക്ക്: പരസ്പരം പഴിചാരി അച്ഛനും അമ്മയും, കസ്റ്റഡിയില്‍

കൊല്ലം; മദ്യലഹരിയില്‍ കുഞ്ഞിനെ എടുത്തെറിഞ്ഞ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. തലയ്ക്ക് പരുക്കേറ്റ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കുറവമ്ബാലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്ബതികളാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛൻ മുരുകന്‍, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കം Read More …

സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും സ്വീകാര്യമല്ല; അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ എം.എം. മണി

മൂന്നാര്‍: മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ സര്‍ക്കാരിനെയും കോടതിയേയും വെല്ലുവിളിച്ച് സി.പി.എം. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം തടയാനാകില്ലെന്ന് മുന്‍ മന്ത്രി എം.എം. മണി വ്യക്തമാക്കി. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.‘ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല. അതാണ്. ആര് തടയാന്‍ വന്നാലും Read More …

കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറി, ശബ്ദരേഖ പുറത്ത്, പരാതിയുമായി കൊല്ലം സ്വദേശി

കൊല്ലം; കെ എസ് ആര്‍ ടി സി ജീവനക്കാ‌ര്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി കൊല്ലം പത്തനാപുരം സ്വദേശി ഷിബു എബ്രഹാം. ബസിലെ വനിതാ കണ്ടക്ടര്‍ മോശമായി സംസാരിച്ചെന്നും ഡ്രൈവര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് തെങ്കാശിയിലേയ്ക്ക് പോയ ബസില്‍ ഇന്നലെയായിരുന്നു സംഭവം.പരാതിയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നു. വനിതാ കണ്ടക്ടര്‍ യാത്രക്കാരുമായി നിരന്തരം വഴക്കുണ്ടാക്കിയെന്ന് Read More …

കൊല്ലത്ത് യുവതി തൂങ്ങി മരിച്ചനിലയില്‍; കണ്ടത് വിദേശത്തുനിന്ന് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍

കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. അടൂര്‍ പഴംകുളം സ്വദേശിനി ലക്ഷ്മി പിള്ള (24)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുനിന്ന് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ലക്ഷ്മിയുടെ ഭര്‍ത്താവ് കുവൈത്തില്‍നിന്ന് വീട്ടിലെത്തിയത്. വീട്ടില്‍ ആളനക്കം ഉണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറിയപ്പോള്‍ കിടപ്പുമുറി അടച്ച Read More …

ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി എംപി ശിവഗിരി മഠത്തിലെത്തി. സന്യാസിമാര്‍ ഷാള്‍ അണിയിച്ച് രാഹുലിനെ സ്വീകരിച്ചു. തുടര്‍ന്ന് മഹാസമാധിയില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സന്യാസിമാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ശിവഗിരിയിലെ പ്രാര്‍ത്ഥനാ ചടങ്ങിലും രാഹുല്‍ പങ്കുചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് Read More …

ഓഗസ്റ്റ് മൂന്നിന് ഹാജരാകണം: സോണിയാ ഗാന്ധിയോട് കൊല്ലം മുന്‍സിഫ് കോടതി

കൊല്ലം: കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് സോണിയാ ഗാന്ധി കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. ഓഗസ്റ്റ് മൂന്നിനാണ് സോണിയാ ഗാന്ധി കൊല്ലത്ത് ഹാജരാകേണ്ടത്. കോണ്‍ഗ്രസിന്റെ നിയമാവലിക്ക് വിരുദ്ധമായി കൊല്ലം ഡി.സി.സി പ്രസിഡന്റ് തനിക്കെതിരെ പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാന്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പ്രിത്വിരാജ് ഫയര്‍ ചെയ്ത കേസിലാണ് സോണിയാ ഗാന്ധി ഹാജരാകേണ്ടത്. സോണിയാ Read More …

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അങ്ങനെ ചെയ്തത് ഏജന്‍സി പറഞ്ഞിട്ടെന്ന് അറസ്റ്റിലായവര്‍

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികള്‍ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികള്‍ ആരോപണം ഉന്നയിക്കുന്നത്. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാന്‍ഡില്‍ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം.കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു Read More …

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം ജില്ലയിൽ നാളെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയൂർ മാർത്തോമാ കോളജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ച് വൻ സംഘർഷത്തിലേക്ക് പോയിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. Read More …