പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.

കോട്ടയം ബസേലിയോസ് കോളജിൽ നിന്നാണ് പോളിംങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്. രാവിലെ 7 മണി മുതൽ ഇവയുടെ വിതരണം തുടങ്ങിയിരുന്നു. 1,76,417 വോട്ടർമാരുള്ള പുതുപ്പള്ളിയിൽ 182 ബൂത്തുകളാണുള്ളത്. 182 ബൂത്തുകളിലായി 872 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടർ വി.വിഗ്നേശ്വരി വിതരണ കേന്ദ്രത്തിൽ എത്തി നടപടികൾ വിലയിരുത്തി.

‘മുഖ്യമന്ത്രിക്കു മാനനഷ്ട കേസ് കൊടുക്കലല്ല പണി’; എംവി ഗോവിന്ദന്‍

കോട്ടയം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വപ്ന തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നതായും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുന്നതിന് Read More …

ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി; ജോസിന്‍ ബിനോ പാലാ നഗരസഭാ ചെയര്‍മാനാകും

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു മുന്നില്‍ മുട്ടുമടക്കി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കുന്നതില്‍നിന്ന് സി.പി.എം. പിന്മാറി.കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ശക്തമായ എതിര്‍പ്പിനു പിന്നാലെയാണ് ബിനുവിനെ ഒഴിവാക്കിയത്. എല്‍.ഡി.എഫ്. സ്വതന്ത്രയായ ജോസിന്‍ ബിനോയാകും സി.പി.എമ്മിന്റെ പുതിയ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. രണ്ടാംവാര്‍ഡില്‍നിന്നുള്ള പ്രതിനിധിയാണ് ജോസിന്‍.ബിനു ഒഴികെ ആരെയും തിരഞ്ഞെടുത്താല്‍ അംഗീകരിക്കാമെന്നായിരുന്നു Read More …

കോട്ടയം സ്വദേശിയായ ഭര്‍ത്താവിനെ നാലു മാസമായി കാണാനില്ലെന്ന് റഷ്യന്‍ യുവതി

കോട്ടയം: നാല് മാസം മുന്‍പ് കാണാതായ മലയാളി ഭര്‍ത്താവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സെറ്റ്‌ലാന എന്ന റഷ്യന്‍ യുവതി. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിയായ ജോസ് രാജനും സെറ്റ്‌ലാനയും 2012ലാണ് വിവാഹിതരായത്.പത്ത് വര്‍ഷത്തിലേറെയായി സെറ്റ്‌ലാന ഇന്ത്യയില്‍ താമസിച്ചു വരികയാണ്. ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സെറ്റ്‌ലാനയും ജോസും തമ്മില്‍ ഡല്‍ഹിയില്‍ വെച്ചായിരുന്നു പരിചയത്തിലാകുന്നത്. പരിചയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. Read More …

ദ്രൗ​പ​ദി മു​ര്‍​മു​വി​നു ലഭിച്ച വോ​ട്ട് ത​ന്‍റെ ത​ല​യി​ല്‍ വ​യ്ക്കേ​ണ്ടെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍

കോ​ട്ട​യം: രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നും ഒ​രു വോ​ട്ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ദ്രൗ​പ​ദി മു​ര്‍​മു​വി​നു ല​ഭി​ച്ച​തി​നെ ചൊ​ല്ലി വി​വാ​ദം ഉ​യ​ര്‍​ന്ന​തി​നി​ട​യി​ല്‍ ആ ​വോ​ട്ട് ത​ന്‍റേ​ത​ല്ലെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് മാ​ണി സി. ​കാ​പ്പ​ന്‍. രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ യു​ഡി​എ​ഫ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. ച​തി​യും വ​ഞ്ച​ന​യും ത​ന്‍റെ നി​ല​പാ​ട​ല്ല. ദ്രൗ​പ​ദി മു​ര്‍​മു​വി​ന് വോ​ട്ടു ചെ​യ്തെ​ങ്കി​ല്‍ അ​ത് Read More …

യാത്രപ്പടി വിവാദം: ലതിക സുഭാഷിനെ പിന്തുണച്ച്‌​ വനം മന്ത്രി

കോട്ടയം: യാത്രപ്പടി വിവാദത്തില്‍ വനം വികസന കോര്‍പറേഷന്‍ (കെ.എഫ്​.ഡി.സി) അധ്യക്ഷ ലതിക സുഭാഷിനെ പിന്തുണച്ച്‌​ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ലതിക സുഭാഷിനെതിരായ നോട്ടീസ് ഒഴിവാക്കാമായിരുന്നുവെന്ന്​ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്​ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളല്ല പ്രകൃതി ശ്രീവാസ്തവയുടെ സ്ഥലംമാറ്റത്തിന്​ പിന്നില്‍. സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നും അ​ദ്ദേഹം പറഞ്ഞു. നേരത്തേ യാത്രപ്പടിയായി കൈപ്പറ്റിയ 97,140 രൂപ തിരിച്ചടക്കണമെന്ന്​ ആവശ്യപ്പെട്ട്​ Read More …

മങ്കിപോക്‌സ്: കോട്ടയത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍

കോട്ടയം: മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം യാത്ര ചെയ്ത രണ്ട് പേര്‍ കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക വേണ്ടെന്ന് ഡിഎംഒ അറിയിച്ചു.അതേസമയം, എല്ലാ ജില്ലകള്‍ക്കും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, Read More …

പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല; വെള്ളാപ്പള്ളി

കോണ്‍ഗ്രസ് ഇപ്പോള്‍ പടുകുഴിയിലാണെന്ന് എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തുവെന്നും രമേശ് ചെന്നിത്തലയാണ് വി ഡി സതീശനെക്കാള്‍ മികച്ച പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു. വെറും പ്രസംഗം മാത്രമല്ല പ്രതിപക്ഷ പ്രവര്‍ത്തനമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങള്‍ ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയുള്ളതാണെന്നും വെള്ളാപ്പള്ളി Read More …