വടകരയില്‍ കോണ്‍ഗ്രസ് കെ.മുരളീധരനെ തന്നെ പരീക്ഷിച്ചേക്കും 

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ കോണ്‍ഗ്രസ് വടകരയില്‍ പരീക്ഷിച്ചേക്കുമെന്ന് സൂചന. ഇനി മത്സര രംഗത്തേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയ മുരളീധരന്‍ ഹൈക്കമാന്റിന്റെ ഇടപെടലോടെയാണ് തീരുമാനം മാറ്റുന്നതെന്നും മത്സരരംഗത്ത് ഉണ്ടാകണമെന്ന് കര്‍ശനമായ നിര്‍ദേശം തന്നെ ഹൈക്കമാന്റ് നല്‍കിയെന്നുമാണ് വിവരം. അതേസമയം മുസ്‌ളീംലീഗ് അവകാശവാദം ഉന്നയിച്ചിരിക്കുന്ന മൂന്നാംസീറ്റും വടകര തന്നെയാണെന്നാണ് സൂചനകള്‍. മത്സരിക്കാന്‍ മുരളി സന്നദ്ധമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. Read More …

കോഴിക്കോട് സ്വദേശി ഖത്തറില്‍ മരണപെട്ടു

കോഴിക്കോട് സ്വദേശി ഖത്തറില്‍ മരണപെട്ടു. കോഴിക്കോട് കല്ലായി മൻകുഴിയില്‍ പറമ്ബ്സ്വദേശിയും ഇപ്പോള്‍ ചേവായൂര്‍ എണ്ണമ്ബാലത്ത് താമസിക്കുന്ന അബ്ദുല്‍ ലത്തീഫ് ( 52 ) ആണ് ദോഹയില്‍ മരണപെട്ടത്.28 വര്‍ഷമായി ഖത്തറില്‍ അമീരി ദിവാനിയില്‍ ജോലിചെയ്യുകയായിരുന്നു. ഭാര്യ സജ്ന മക്കള്‍ ലിമ്മി,മര്‍ബ മാസൂക്ക, രഹന.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോയതായികെ എം സി സി ഖത്തര്‍ അല്‍ Read More …

നടന്‍ സതീഷ് അമ്ബാടി അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നടന്‍ സതീഷ് നായര്‍ (സതീഷ് അമ്ബാടി -58) അന്തരിച്ചു. ചേവായൂര്‍ അമ്ബാടിയിലാണ് താമസം. സംസ്കാരം ഇന്ന് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തില്‍. പുള്ള്, ഹലോ ദുബായിക്കാരന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാക്ടയുടെ ഷോര്‍ട് ഫിലിം മത്സരത്തില്‍ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. മണ്ണാര്‍ക്കാട് ജനിച്ച Read More …

ആധാർ സൗജന്യമായി പുതുക്കാൻ ഇനി ദിവസങ്ങൾ മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം

കോഴിക്കോട് : ആധാർ വിവരങ്ങൾ ഇനി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. ആധാർ വിവരങ്ങൾ കൂട്ടിച്ചേർക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം ഈ മാസം 14 ആണ്. നേരത്തെ ജൂൺ 14വരെയായിരുന്നു ആധാർ വിവരങ്ങൾ തിരുത്താൻ സമയം അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസം കൂടി ദീർഘിപ്പിക്കുയായിരുന്നു. സർക്കാർ ആനുകൂല്യങ്ങൾക്കും Read More …

ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്‌; ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന്

കോ​ഴി​ക്കോ​ട് : ബേ​പ്പൂ​ർ തു​റ​മു​ഖം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്‌ ഉ​യ​രു​ന്നു. തു​റ​മു​ഖം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷി​പ്സ്‌ ആ​ൻ​ഡ്‌ പോ​ർ​ട്ട്‌ ഫെ​സി​ലി​റ്റി സെ​ക്യൂ​രി​റ്റി കോ​ഡി​ന്‌ കീ​ഴി​ൽ വ​ന്ന​തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇന്ന് ന​ട​ക്കും. വൈ​കീ​ട്ട് 3.30ന് ​ബേ​പ്പൂ​ർ തു​റ​മു​ഖ പ​രി​സ​ര​ത്ത് ഐ.​എ​സ്.​പി.​എ​സ് അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്റെ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ നി​ർ​വ​ഹി​ക്കും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത Read More …

മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരവധി തവണ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. വെള്ളയില്‍ നാലുകുടി പറമ്ബ് കെ.പി. അജ്മല്‍ (30) ആണ് അറസ്റ്റിലായത്. വെള്ളയില്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെയിന്റിങ് തൊഴിലാളിയായ അജ്മല്‍ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസില്‍ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡനത്തിന് ഇരയാക്കിയതെന്ന് Read More …

 80കാരിക്ക് അപൂര്‍വ ശസ്ത്രക്രിയ; വിജയകരമായി പൂര്‍ത്തീകരിച്ചത് വടകര സഹകരണ ആശുപത്രി

കോഴിക്കോട്: 28 കിലോ മാത്രം തൂക്കമുള്ള 80കാരിക്ക് അപൂര്‍വ ശസ്ത്രക്രിയ. ഹൃദയവാല്‍വിനു നടത്തിയ ശസ്ത്രക്രിയ വിജയകരം. വടകര സഹകരണ ആശുപത്രിയിലാണ് ഇത്തരമൊരു അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. പെണ്ണുട്ടി എന്ന 80കാരിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ നടത്തി രണ്ടാം ദിവസം പെണ്ണുട്ടി മുത്തശ്ശി നടന്നു തുടങ്ങിയെന്ന് ഡോ. ശ്യാം അശോക് പറഞ്ഞു. കുറച്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം Read More …

വ്യാഴാഴ്ച റമദാന്‍ ഒന്ന് -ഹിലാല്‍ കമ്മിറ്റി

കോഴിക്കോട്: മാര്‍ച്ച്‌ 21 ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് 12 മിനിറ്റ് മുമ്ബ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി കാണാന്‍ സാധ്യമല്ലെന്നും ശഅ്ബാന്‍ മാസം 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി. കേരള ജംഇയ്യതുല്‍ ഉലമ കോഴിക്കോട്: റമദാന്‍ വ്രതം മാര്‍ച്ച്‌ 23 വ്യാഴാഴ്ച തുടങ്ങുമെന്ന് കേരള ജംഇയ്യതുല്‍ ഉലമ Read More …