അത്താണിക്കലില്‍ നാട്ടരങ്ങ്ഉദ്ഘാടനത്തിനൊരുങ്ങി

മലപ്പുറം-സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ അത്താണിക്കല്‍ ഓപ്പണ്‍ സ്‌റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. സായാഹ്നങ്ങളില്‍ ഇരിക്കാന്‍ മനോഹരമായ ഇരിപ്പിടങ്ങളും ചുറ്റിലും ഇന്റര്‍ലോക്കും കമ്പിവേലികളും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹാബിറ്റേറ്റിനായിരുന്നു നാട്ടരങ്ങിന്റെ നിര്‍മ്മാര്‍ണ ചുമതല. 20 Read More …

വിരമിച്ചവര്‍ക്ക് ടിക്കറ്റിളവുമായി ഖത്തര്‍ എയര്‍വേസ്

ദോഹ: റിട്ടയര്‍മെന്റ് കാര്‍ഡ് കൈവശമുള്ള, വിരമിച്ച ഖത്തരികള്‍ക്കായി ഓഫറുകളും ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേസ്. സര്‍വിസ് കാലയളവിലെ അര്‍പ്പണ ബോധത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരമായാണ് ഓഫറുകള്‍ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരമ്ബരാഗത സൂഖ് അല്‍ മതാറിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗ്രൂപ് സി.ഇ.ഒ എൻജി. ബദര്‍ മുഹമ്മദ് അല്‍ മീര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റിട്ടയര്‍മെന്റ് Read More …

പാര്‍ലമെന്റ് അതിക്രമം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; ലളിത് ഝാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ലളിത് ഝാ അറസ്റ്റില്‍. കേസില്‍ ആറാം പ്രതിയായ ബീഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. കര്‍ത്തവ്യപഥ് പോലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന് കൈമാറി.പാര്‍ലമെന്റിനു പുറത്ത് Read More …

മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാര്‍ഥിനി പനി ബാധിച്ച്‌ മരിച്ചു

ബെയ്ജിങ്: ചൈനയില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി വിദ്യാര്‍ഥിനി പനി ബാധിച്ച്‌ മരിച്ചു. കാരക്കോണം പുല്ലന്തേരി രോഹിണി നിവാസില്‍ രോഹിണി നായരാണ് (27) മരിച്ചത്. പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു. കന്നുമാമൂട്ടിലെ ബ്ലൂസ്റ്റാര്‍ ടെക്‌സ്റ്റൈല്‍സ് ഉടമ ഗോപാലകൃഷ്ണൻനായരുടെയും വി.വിജയകുമാരിയുടെയും ഏകമകളാണ്. ചൈന ജീൻസൗ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് രോഹിണി. തിങ്കളാഴ്ച Read More …

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം ജില്ലയിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ Read More …

മലപ്പുറം മഞ്ചേരി പുല്ലാരയിൽ ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്ന പ്രതി പിടിയില്‍.

പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസാണ് പുലർച്ചയോടെ കസ്റ്റഡിയിലെടുത്തത്. കുടുംബ വഴക്കിനിടെ അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡ് 2022ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ Read More …

കൂടല്ലൂര്‍ സ്വദേശിക്ക് സൂര്യതാപമേറ്റു

കൂടല്ലൂര്‍ ; ബസ് കാത്തു നില്‍ക്കുന്നതിനിടെ യുവാവിന് സൂര്യതാപമേറ്റു. കൂടല്ലൂര്‍ സ്വദേശി ടിനിഖിലിനാണ് ശരീരത്തില്‍ പൊള്ളലേറ്റത്. ഞായറാഴ്ച പകല്‍ 11മണിക്ക്കുറ്റിപ്പുറം മൂഡാല്‍ ഭാഗത്ത് ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സംഭവം. ശരീരത്തില്‍ വലിയ തോതിലുള്ള നീറ്റം അനുഭവപ്പെട്ടതോടെ വീട്ടില്‍ എത്തി ഷര്‍ട്ട് അഴിച്ച് നോക്കിയപ്പോഴാണ് തൊലിപ്പുറം കറുത്തകളറായി കണ്ടത്. ഉടനെ ഡോക്ട്ടറെ കണ്ട് ചികിത്സ തേടി.