കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി സൗദിയിലെ ജിസാനില്‍ മരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക എ.ടി. അബ്ദുറഹ്മാൻ ഹാജിയുടെയും പാത്തുമ്മ ഹജ്ജുമ്മയുടെയും മകൻ ശംസുദ്ധീൻ (43) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു മരണം. റിയാദില്‍ നിന്ന് ബിസിനസ് ആവശ്യാർത്ഥം തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനില്‍ പോയപ്പോയിരുന്നു ശനിയാഴ്ച അന്ത്യം. മുമ്ബ് ഖത്തറില്‍ ബിസിനസ് ചെയ്തിരുന്ന ശംസുദ്ദീൻ ഒരു വർഷം Read More …

മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ ബിജെപിയില്‍ അതൃപ്തി

ബിജെപിക്ക് വേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി തഴയുന്നെന്നാണ് ആക്ഷേപം. എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സി.കെ പത്മനാഭനെ തഴഞ്ഞ് പത്മജ വേണുഗോപാലിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ അദ്ദേഹം അതൃപ്തി പ്രകടമാക്കി. മറ്റു പാര്‍ട്ടികളില്‍ നിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാല്‍ വീട്ടുകാര്‍ എന്നല്ല അവരുടെ നിഴല്‍ പോലും കൂടെ വരുന്നില്ലെന്ന Read More …

റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ സെര്‍വര്‍, 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാന്‍ പുതിയ സര്‍വര്‍ വാങ്ങാന്‍ തീരുമാനം. നിലവിലുള്ള സെര്‍വറിന് പുറമെ അധിക സര്‍വര്‍ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്. റേഷന്‍ വിതരണവും റേഷന്‍ മസ്റ്ററിങ്ങും പ്രതിസന്ധിയിലായതോടെയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പുതിയ സെര്‍വര്‍ വാങ്ങാനുളള തീരുമാനം, ഇതിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു.

പേരാമ്ബ്ര അനു കൊലപാതകക്കേസ്; ഒരാള്‍ കൂടി പിടിയില്‍

കോഴിക്കോട്: പേരാമ്ബ്ര അനു കൊലപാതകക്കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി.കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിലെടുത്തത്. അനുവിനെ കൊലപ്പെടുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുജീബ് മോഷ്ടിച്ച സ്വർണം വില്‍ക്കാൻ സഹായിച്ചത് അബൂബക്കറായിരുന്നു. ഇയാളുടെ അറസ്റ്റ് നിലവില്‍ രേഖപ്പെടുത്തിയിട്ടില്ല. കുറുങ്കുടിമീത്തല്‍ അനു(അംബിക-26)വിനെ 12-ാം തീയതി ഉച്ചയോടെ വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്‌.സി.യുടെ സമീപത്തുള്ള Read More …

വിവാഹ നിശ്ചയ നാളില്‍യുവാവ് തൂങ്ങി മരിച്ചു

എടപ്പാള്‍:വിവാഹ നിശ്ചയ ദിവസം യുവാവ് തൂങ്ങി മരിച്ചു.വട്ടംകുളം കുറ്റിപ്പാല കുഴിയില്‍ വേലായുധന്റെ മകന്‍ അനീഷ് (40 )ആണ് വീടിനടുത്ത് മരകൊമ്പില്‍ തൂങ്ങിമരിച്ചത്.ഇന്നാണ് വിവാഹ നിശ്ചയം.ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച അര്‍ദ്ധരാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച നേരം പുലര്‍ന്നപ്പോള്‍ അനീഷിനെ വീട്ടില്‍ കാണാനില്ലായിരുന്നു. അമ്മ സത്യ തെഞ്ഞുകൊണ്ടിരിക്കെ വീടിനു മുന്നിലെ പറമ്പിലെ മാവിന്‍ കൊമ്പില്‍ തൂങ്ങി Read More …

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പിനെതിരെ സമസ്ത

കോഴിക്കോട്:കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 26ന് (വെള്ളിയാഴ്ച) നടത്താന്‍ നിശ്ചയിച്ച ലോക സഭ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്ചയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ഉച്ചക്ക് മുസ്ലിം സമുദായത്തിന് ഏറെ Read More …

നഗ്ന വിഡിയോ കോള്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി; 28കാരിയെ ജയ്പുരിലെത്തി പിടിച്ച് കേരളാ പൊലീസ്

കല്‍പറ്റ: ടെലഗ്രാം വഴി നഗ്ന വീഡിയോ കോള്‍ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാന്‍ സ്വദേശിനി അറസ്റ്റില്‍. വയനാട് സൈബര്‍ പൊലീസ് ജയ്പുരില്‍ ചെന്നാണ് പ്രതിയെ പിടികൂടിയത്. രാജസ്ഥാനിലെ സവായ് മദേപൂര്‍ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) യെയാണ് ഇന്‍സ്പെക്ടര്‍ സുരേഷ് ബാബുവും Read More …

ഇസ്രായേല്‍ കപ്പലുകളെ ഇന്ത്യന്‍ മഹാസമുദ്രത്തിലും ആഫ്രിക്കയിലും ആക്രമിക്കുമെന്ന് ഹൂത്തികള്‍

സനാ: ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ഇനി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും കേപ്പ് ഓഫ് ഗുഡ് ഹോപ്പിലും ആക്രമിക്കുമെന്ന് ഹൂത്തികള്‍.മാര്‍ച്ച്‌ 14ന് അന്‍സാറുള്ള (ഹൂത്തികളുടെ ഔദ്യോഗിക സംഘടന) നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ടെലിവിഷന്‍ പ്രഭാഷണത്തിലാണ് തങ്ങളുടെ പ്രതിരോധം ചെങ്കടലിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചത്.ഇസ്രായേല്‍ കപ്പലുകളുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലെയും സഞ്ചാരം തടയാന്‍ Read More …