നരഭോജി കടുവയെ തിരിച്ചറിഞ്ഞു – വെടിവെച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിലെ ആക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. വെടിവെച്ചുകൊല്ലാൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കോട്ടയത്ത് കുറവിലങ്ങാട്ട് പറഞ്ഞു വനവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ഇനത്തിൽപ്പെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവെച്ച് കൊല്ലാൻ ചീഫ് Read More …

സ്വർണത്തിന് പവന് 800 രൂപ കൂടി.

സ്വർണവിലയിൽ ഒറ്റയടിക്ക് 800 രൂപയുടെ വൻ വർധന രേഖപ്പെടുത്തി. ഇതോടെ 46000 ന് മുകളിൽ വീണ്ടും പവൻ വില എത്തി. 46,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 100 രൂപ വർധിച്ച് 5765 രൂപയായി. ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സ്വർണവില വർധിച്ചത്. ഡിസംബർ 4 Read More …

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും; ഇറാന്‍ വിദേശകാര്യ മന്ത്രി

തെഹ്‌റാന്‍: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍. ഗാസയ്ക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയ പറഞ്ഞു. ഇസ്രായേല്‍ വഴി പലസ്തീനികള്‍ക്കെതിരെ യുഎസ് നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗാസയില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ബോംബാക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയില്‍ ഇന്നലെ മാത്രം 55 Read More …

താമരശ്ശേരി ചുരത്തില്‍ ഇന്നലെ ഉച്ച മുതല്‍ തുടങ്ങിയ ഗതാഗത കുരുക്ക് അഴിക്കല്‍ ശ്രമകരം.

താമരശ്ശേരി ചുരത്തിൽ ​ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് അഴിക്കൽ ശ്രമകരം.ഇന്നലെ തുടങ്ങിയ ​ഗതാ​ഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ കുരുക്ക് വർധിക്കുന്ന സ്ഥിതിയാണ്.വാഹനങ്ങളിൽ വരുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്നു ചുരം സംരക്ഷണ മുന്നണി വ്യക്തമാക്കി.അവധി ദിനങ്ങളായതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതാണ് ​ഗതാ​ഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കിയത്.ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നാണ് Read More …

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന് സസ്‌പെന്‍ഷന്‍

മലപ്പുറം: കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിനെ സസ്‌പെന്‍ഡ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പൊലീസ് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്ത ഉത്തരവ് ഇറങ്ങിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഏറ്റവും ഉയര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് നവീന്‍. Read More …

അഞ്ചംഗ മാവോയിസ്റ്റ് സംഘം മക്കിമലയിൽ

വയനാട്ടിൽ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മക്കിമല. തണ്ടർബോൾട്ടും പോലീസും തോട്ടമേഖലകേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നതിനിടയാണ് മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞദിവസം എഡിജിപി എംആർ അജിത് കുമാറിന്റെ Read More …

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റില്‍

കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷൻ താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ ബിനു ബി കമല്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വൈകീട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്‌ ബിനുവിനെതിരെ 21 കാരിയായ കൊല്ലം സ്വദേശിയാണ് പരാതി നല്‍കിയത്.മ്ബാനൂരില്‍ നിന്ന് നിലമേല്‍ ഭാഗത്തേക്ക് Read More …

മുനിസിപ്പാലിറ്റി പരിശോധനക്കിടെ രക്ഷപ്പെടുന്ന ജീവനക്കാര്‍ക്ക് 10,000 റിയാല്‍ പിഴ

ജിദ്ദ: മുനിസിപ്പാലിറ്റി പരിശോധന നടത്താനെത്തുമ്ബോള്‍ സ്ഥാപനങ്ങളില്‍നിന്ന് മാറിനില്‍ക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യുന്ന ജീവനക്കാര്‍ക്ക് 10,000 റിയാല്‍ പിഴ. ഇങ്ങനെ ചെയ്യുന്നത് ഗുരുതര നിയമലംഘനമാണെന്നും ഒരു മുന്നറിയിപ്പും കൂടാതെ പിഴ ചുമത്തുമെന്നും മുനിസിപ്പല്‍ മന്ത്രാലയം വ്യക്തമാക്കി. ഈ നിയമം ഒക്ടോബര്‍ 15 മുതല്‍ നടപ്പാവും. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഏതെങ്കിലും സ്ഥാപനത്തില്‍ പരിശോധനക്ക് വരുമ്ബോള്‍ അവിടുത്തെ ജീവനക്കാരൻ മാറിനിന്നാല്‍ Read More …