ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച്‌ മരിച്ചു

ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നിന്ന മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച്‌ മരിച്ചു. തിരുവനന്തപുരം സ്വദേശി ആതിര (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.28ന് ആതിര ഉള്‍പ്പെടെ നിരവധിപേര്‍ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആതിര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അപകടത്തില്‍ മധ്യവയസ്‌കനായ മറ്റൊരാള്‍ക്കും പരുക്കുണ്ട്. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ Read More …

50 തൊഴിലാളികളില്‍ കൂടുതലുളള സ്വകാര്യകമ്ബനികള്‍ ജൂണിന് മുന്‍പ് 3 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണം; യുഎഇ കാബിനെറ്റ്

50 തൊഴിലാളികളില്‍ കൂടുതലുളള സ്വകാര്യകമ്ബനികള്‍ ജൂണ്‍ അവസാനത്തിന് മുന്‍പ് 3 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് നിര്‍ദേശം. യുഎഇ കാബിനെറ്റാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ ഈ വര്‍ഷം അവസാനത്തോടെ 4 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്ന് കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആറുമാസം കൂടുമ്ബോള്‍ സ്വദേശിവല്‍ക്കരണ തോത് ഒരു ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നിര്‍ദേശം. ഇത്തരത്തില്‍ ഈ വര്‍ഷം ജൂണ്‍ 30 Read More …

സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്ബാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് പൊലീസ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ മുള്ളമ്ബാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് Read More …

ഭൂകമ്ബം: മരണം 5500 കടന്നു; തുര്‍ക്കിയയിലും സിറിയയിലും തിരച്ചില്‍ തുടരുന്നു

അഡാന (തുര്‍ക്കിയ): തെക്കുകിഴക്കന്‍ തുര്‍ക്കിയയെയും അതിര്‍ത്തി പങ്കിടുന്ന സിറിയയെയും മഹാദുരന്തത്തിലാഴ്ത്തിയ ഭൂകമ്ബത്തില്‍ മരണം 5500 കടന്നു. ഇരു രാജ്യങ്ങളിലുമായി നിലംപതിച്ച ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കിടയില്‍ അകപ്പെട്ടുകിടക്കുന്നവര്‍ക്കായി കൊടുംശൈത്യം മറികടന്ന് രക്ഷാപ്രവര്‍ത്തകര്‍ ചൊവ്വാഴ്ചയും തിരച്ചില്‍ തുടരുകയാണ്. സഹായഹസ്തം നീട്ടിയ വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ളവരടക്കം കാല്‍ ലക്ഷത്തോളം ദൗത്യസേനാംഗങ്ങള്‍ ദുരന്തഭൂമിയില്‍ കര്‍മനിരതരാണെന്ന് തുര്‍ക്കിയ അധികൃതര്‍ പറഞ്ഞു. എന്നാല്‍, ദുരന്തമേഖലയുടെ വ്യാപ്തി Read More …

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കെഎസ്‌ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

കൊല്ലം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരേ കെഎസ്‌ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോന്നി ഡിപ്പോയിലെ കണ്ടക്ടറായ കൊട്ടാരക്കര സ്വദേശി ബിജു കെ തോമസ് (44) ആണ് പിടിയിലായത്. കുന്നിക്കോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ കോന്നിയില്‍നിന്നു കൊട്ടാരക്കരയ്ക്കുപോയ ബസ് കുന്നിക്കോട്ട് എത്തിയപ്പോഴാണ് സംഭവം. ബസില്‍ സ്കൂളിലേക്കുപോയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതില്‍ Read More …

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളില്‍ വിനോദ സഞ്ചാരം തടയണം; സുപ്രീം കോടതി ഉന്നതാധികാര സമിതി

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശം. ഉത്തരാഖണ്ഡിലെ കോര്‍ബറ്റ് കടുവാ സംരക്ഷണ മേഖലയില്‍ കടുവാ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം വന്നത്. വന്യജീവി സങ്കേതങ്ങള്‍, കടുവാ സങ്കേതങ്ങള്‍ എന്നിവിടങ്ങളില്‍ സഫാരികളും മൃഗശാലകളും സ്ഥാപിക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ ഈ Read More …

ജില്ല കണ്‍വെന്‍ഷനും ജെം ആന്റ് ജ്വല്ലറി റോഡ് ഷോയും മലപ്പുറത്ത് വെച്ച് നടന്നു.

മലപ്പുറം: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല കണ്‍വെന്‍ഷനും ഓള്‍ ഇന്ത്യ ജെം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗണ്‍സില്‍ റോഡ് ഷോയും മലപ്പുറം സൂര്യ റസിഡന്‍സിയില്‍ വെച്ച് നടന്നു.കേന്ദ്ര ബജറ്റുകളില്‍ സ്വര്‍ണത്തിന് ഇറക്കുമതി ചുങ്കം കുറക്കുന്നതിനുള്ള ബജറ്റ് ചര്‍ച്ചയില്‍ ഇക്കാര്യം വീണ്ടും കേന്ദ്ര ധനകാര്യ മന്ത്രിയെ സമ്മര്‍ദ്ധം ചെലുത്തുമെന്നും ജി.ജെ.സി Read More …

ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി, 43 ലക്ഷം തട്ടി; കബഡി പരീശീലകനെതിരെ വനിതാ താരം

ന്യുഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് പിന്നാലെ, കബഡി പരിശീലകനെതിരെ പരാതിയുമായി 27കാരിയായ താരം. പരിശീലകന്‍ ബലാത്സംഗം ചെയ്തതായും പണം തട്ടിയെടുത്തതായും സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പരിശീലകന്‍ ജോഗീന്ദര്‍ ഒളിവിലാണ്. 2015 മാര്‍ച്ചിലായിരുന്നു പീഡനം. Read More …