ഗള്‍ഫില്‍ പെരുന്നാള്‍ മറ്റന്നാള്‍,കേരളത്തില്‍ നാളെ അറിയാം
കോഴിക്കോട്:ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാളാകും.പെരിന്നാള്‍ നാളെയാകുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ നാളെ കൂടി വ്രതദിനമാണ്.മുപ്പത് ദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് നാടുകളിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.അതേസമയം.കേരളത്തില്‍ പെരുന്നാള്‍ എന്നാണെന്ന് നാളെ അറിയാം.നാളെ സൂര്യാസ്തമനത്തിന് ശേഷം മാസപ്പിറവി ദൃശ്യമാകുകയാണെങ്കില്‍ കേരളത്തിലും മറ്റന്നാള്‍ പെരുന്നാളാകും.അല്ലെങ്കില്‍ മുപ്പത് നോമ്പും പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാകും പെരുന്നാള്‍.