ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു . ഹജ്ജ് അപേക്ഷ നൽകുന്നതിന് ഹജ്ജ് കമ്മറ്റിയുടെ ട്രൈനർമാർ സന്നദ്ധരായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ Read More …

വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്‌ത്‌ പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിദ്യാർഥിനിയോട് അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വ്യാജ Read More …

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്‌നമെന്ന് പറഞ്ഞ അദ്ദേഹം ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു. കീമുമായി ബന്ധപ്പെട്ട് പരിഷ്കാരം നടത്തുമ്പോൾ നല്ല ആലോചന വേണ്ടേയെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. വിഷയം കൈകാര്യം ചെയ്‌ത രീതി മോശമായിപ്പോയി. Read More …

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 498 പേർ ഉള്ളതായി മന്ത്രി വീണാ ജോർജ്

മലപ്പുറം ജില്ലയിൽ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 46 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറത്ത് മരിച്ച സമ്പർക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവരുടെ സംസ്കാര Read More …

പ്രതിഷേധ സംഗമവും പ്രകടനവും നടത്തി

മലപ്പുറം;ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെ യു ഡബ്ലിയു ജെ ,കെ എന്‍ ഇ എഫ്  ജില്ലാ സംയുക്ത കോ ഓഡിനേഷന്‍ കമ്മറ്റി മലപ്പുറം ടൗണില്‍  പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ Read More …

ചാരവൃത്തിക്ക് പിടിയിലായി വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര മന്ത്രി മുഹമ്മദ് റിയാസുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പി വി അന്‍വർ.

വ്ളോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു. ജ്യോതി മല്‍ഹോത്ര വിഷയം ടൂറിസം വകുപ്പ് മനപൂര്‍വ്വം മറച്ചുവെച്ചെന്നും, അറസ്റ്റിലായപ്പോള്‍ പോലും ഇക്കാര്യം പുറത്തുവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വ്‌ളോഗര്‍ Read More …

നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ

ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ Read More …

സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ബ്രഡും മുട്ടയും കഴിച്ചു; ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് നാല് വയസ്സുകാരൻ മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചയുടനെ വായില്‍ നിന്ന് നുരയും പതയും വന്ന് നാല് വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശികളായ അമീറിന്റെയും സൈമയുടെയും മകനായ റജുല്‍ ആണ് മരിച്ചത്. കോട്ടക്കല്‍ യുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് റജുല്‍. ബുധനാഴ്ച്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് മുന്‍പായി മാതാവ് ബ്രഡും മുട്ടയും നല്‍കിയിരുന്നു. ഇത് കഴിച്ചതിന് പിന്നാലെ Read More …