ഹജ്ജ് തീര്‍ഥാടകര്‍ക്കായി അഞ്ചു വിമാനങ്ങള്‍ കൂടി

മലപ്പുറം:ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അഞ്ചു വിമാനങ്ങള്‍ കൂടി സര്‍വ്വീസ് നടത്തും.ജൂണ്‍ നാലിന് രാവിലെ 5.30 നും രാത്രി ഒമ്പത് മണിക്കും ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നരയ്ക്കും ജൂണ്‍ ആറിന് രാവിലെ അഞ്ചരയ്ക്കും രാത്രി ഒമ്പതിനുമാണ് എയര്‍ ഇന്ത്യയുടെ അധിക സര്‍വീസുകള്‍. യാത്രക്കാര്‍ക്ക് ഏറ്റവും നല്ല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഒരാശങ്കയും വേണ്ടെന്നും ഹജ്ജ് കാര്യ Read More …

ആവേശം ചോരാതെ ജനവിധി

കോഴിക്കോട്:പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആവേശം ചോരാതെ ജനവിധി കുറിക്കാന്‍ വോട്ടര്‍മാരെത്തി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ ഇടതടവില്ലാതെ വോട്ടര്‍മാര്‍ എത്തി.മലപ്പുറം ജില്ലയിലെ പൊന്നാനി,മലപ്പുറം,വയനാട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിയത്.മിക്ക ബൂത്തുകളിലും രാവിലെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.പിന്നീട് പോളിംഗ് മന്ദഗതിയിലായി.വെയിലിന്റെ ചൂട് കൂടിയതും വെള്ളിയാഴ്ച മുസ്്‌ലിം Read More …

പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്തവരാണോന്യുനപക്ഷങ്ങളെ രക്ഷിക്കുന്നത്?

മലപ്പുറം:ഇടതിനെ പിന്തുണച്ചില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരായി മാറുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതിനു മാത്രം വലിപ്പം സി.പി.എമ്മിനുണ്ടോ? ഇന്ത്യയില്‍ സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പോലും കഴിയാത്തവരാണ് ന്യൂനപക്ഷത്തെ രക്ഷിക്കാന്‍ വരുന്നത്. ത്രിപുരയിലും ബംഗാളിലും തമിഴ് നാട്ടിലുമൊക്കെ സി.പി.എം കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണ് കഴിയുന്നത്. ന്യൂനപക്ഷം രണ്ടാം തരം Read More …

കേരളത്തിലെ കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയം അറിയില്ല

മലപ്പുറം:കേരളത്തിലെ കോണ്‍ഗ്രസിന് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനു നേര്‍ക്ക് വെടിവെയ്ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അജ്ഞത മൂലമാണ്. ലീഗിന്റെ കൊടി പിടിച്ചാല്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് ഇഷ്ടമാകില്ലെന്ന് കേരളത്തിലെ Read More …

സാറ സണ്ണി…വ്യത്യസ്തയായൊരു വക്കീല്‍

കര്‍ണാടക ഹൈക്കോടതിയില്‍ ന്യായാധിപന് മുന്നില്‍ വാദിക്കാനെത്തിയ യുവ അഭിഭാഷകക്ക് പ്രത്യേകതകളേറെയുണ്ടായിരുന്നു.രാജ്യത്തെ ആദ്യത്തെ കേള്‍വി വൈകല്യമുള്ള അഭിഭാഷകനായിരുന്നു അവര്‍.സാറ സണ്ണി എന്ന ഈ യുവ വക്കീലിന് വാദിക്കാന്‍ അനുവാദം നല്‍കി കര്‍ണാടക ഹൈക്കോടതി രാജ്യത്ത് തന്നെ നീതിയുടെ മറ്റൊരു മാതൃകയായി.കേള്‍വി ശക്തിയില്ലാത്തതിന്റെ പേരില്‍ ഉന്നത പഠനരംഗത്ത് നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വിജയത്തിന്റെ മാതൃകയാണ് സാറയെന്ന് കോടതി Read More …

വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റ്താണ്ടുന്ന ആടുജീവിതം

രചിക്കപ്പെട്ട കാലം മുതല്‍ വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റിനോട് പൊരുതുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം.ഇപ്പോള്‍ സിനിമയായി എത്തിയപ്പോഴും അതേ വിമര്‍ശനങ്ങള്‍ പുതിയ രൂപത്തില്‍ ഉയര്‍ന്നു വരുന്നു.2008 ല്‍ ആടുജീവിതം നോവല്‍ പുറത്തിറങ്ങിയ കാലത്ത് സാഹിത്യകാരന്‍മാര്‍ക്കിടയിലും വായനക്കാര്‍ക്കിടയിലും വലിയ തര്‍ക്കം നിലനിന്നിരുന്നു.ഇതൊരു നോവല്‍ അല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.നജീബിന്റെ ജീവിതകഥ പറയുന്ന ബെന്യാമിന്‍ അയാളുടെ ആത്്മകഥയാണ് എഴുതിയതെന്നും ഈ പുസ്തകം Read More …

കെജരിവാള്‍ എന്തു കൊണ്ട് കോടതിയില്‍ഈ പുസ്തകം ആവശ്യപ്പെട്ടു

ഇ.ഡി അറസ്റ്റിനെ തുടര്‍ന്ന് ജുഡിഷ്യല്‍ കസ്റ്റഡിയിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്തു കൊണ്ടാണ് ഈ പുസ്തകം വായിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ദല്‍ഹി റോസ് അവന്യു കോടതിയില്‍ ആവശ്യപ്പെട്ടത്.രാമയണം,ഭഗവത് ഗീത എന്നീ പുസ്തകങ്ങള്‍ക്കൊപ്പം അദ്ദേഹം ആവശ്യപ്പെട്ട ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്ന പുസ്തകം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുയാണ്. പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തക നീജ Read More …