പാന്‍കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കല്‍ വീണ്ടും നീട്ടി
മുംബൈ: പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണെന്ന് രണ്ടു വര്‍ഷം മുമ്പാണ് നിയമം കൊണ്ടു വന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ അവസാന തീയ്യതി നീട്ടുകയായിരുന്നു.