മനുഷ്യമനസ്സ് വായിച്ച പ്രതിഭ

നിലമ്പൂര്‍- മനുഷ്യ മനസ്സിലെ ചിന്താപ്രയാണങ്ങളെ വായിച്ചെടുത്ത പ്രമുഖ ഹിപ്‌നോട്ടിസ്റ്റ് ജോണ്‍സണ്‍ ഐരൂരിന് വിട. കുറ്റവാളികളുടെ മനസ്സ് വായിച്ച് സത്യം പുറത്തെടുക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ വരെ സഹായം തേടിയ ഹിപ്‌നോട്ടിസത്തിലെ അതുല്യ പ്രതിഭയാണ് നിലമ്പൂരില്‍ വിടവാങ്ങിയത്. ആദ്യകാല യുക്തിവാദ പ്രവര്‍ത്തകനുമായിരുന്ന ജോണ്‍സണ്‍ ഐരൂര്‍(73) കേരളത്തിനകത്തും പുറത്തും പ്രമുഖരുമായി അടുത്ത ബന്ധം കൂത്തുസൂക്ഷിച്ചയാളുമായിരുന്നു. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച Read More …

ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായി

തിരുവനന്തപുരം: കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെ നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ തിളങ്ങിയ പ്രമുഖ അവതാരക മീര അനില്‍ വിവാഹിതയായി. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ച് വരന്‍ വിഷ്ണു മീരക്ക് താലി ചാര്‍ത്തി. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണു ബിസിനസുകാരനാണ്.കഴിഞ്ഞ ജനുവരിയിലാണ് വിവാഹ നിശ്ചയം നടന്നത്. ജുണ്‍ അഞ്ചിന് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ Read More …

മുതുകാട് ചോദിക്കുന്നു; കേരളം ഭ്രാന്തലയമോ?

തിരുവനന്തപുരം: കോവിഡ് മഹാമാരി അതിവേഗം പടര്‍ന്നു പിടിക്കുമ്പോഴും മലയാളികളുടെ ജാഗ്രതകുറവ് കണ്ട് നിരാശനായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് കടമെടുക്കുകയാണ്, സ്വാമിവിവേകാനന്ദന്റെ വാക്കുകള്‍-കേരളം ഭ്രാന്താലയമോ?കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടേറെ ജനോപകാരപ്രദമായ വീഡിയോകള്‍ മലയാളികള്‍ക്ക് നല്‍കിയ മുതുകാടിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ മലയാളിയുടെ ജാഗ്രതകുറവിനെ കുറിച്ചുള്ള നിരാശകളുണ്ട്. രോഷവുമുണ്ട്.എല്ലാ പിടിവിട്ട് പോയി കൊണ്ടിരിക്കുമ്പോള്‍ ആരും ആരുപറഞ്ഞാലും കേള്‍ക്കാത്ത Read More …

സ്ത്രീധനം തിരിച്ചു നല്‍കി ജാര്‍ഖണ്ഡ് വിപ്ലവം

റാഞ്ചി: സ്ത്രീധനം വേണ്ടെന്ന തീരുമാനം മാത്രമല്ല, മുന്‍കാലങ്ങളില്‍ വാങ്ങിയ സ്ത്രീധനം തിരിച്ചു നല്‍കി കൂടിയാണ് ജാര്‍ഖണ്ഡില്‍ നിന്ന് സ്ത്രീധനത്തിനെതിരെ നിശബ്ദവിപ്ലവമുയരുന്നത്. ജാര്‍ഖണ്ഡിലെ പമലു ഗ്രാമത്തില്‍ തുടങ്ങി വച്ച വേറിട്ട ഈ വിപ്ലവം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് വരികയാണ്. ഗ്രാമത്തിലെ ഹാജി അലി എന്നയാള്‍ തുടങ്ങി വച്ച സ്ത്രീധനത്തിനെതിരായ വിപ്ലവം ഗ്രാമത്തിലെ മുസ്ലിം സമുദായക്കാര്‍ ഒന്നടങ്കം ഏറ്റുപിടിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ Read More …

അമിതാഭ് ബച്ചന്‍ മികച്ച നടന്‍

ന്യൂഡല്‍ഹി: സമാന്തര സിനിമകളെ പിന്തള്ളി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജനപ്രിയ ചിത്രങ്ങള്‍. മികച്ച നടനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അമിതാഭ് ബച്ചന്‍ അര്‍ഹനായി. പിക്കുവിലെ അഭിനയത്തിനാണു ബച്ചനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കങ്കണാ റണാവത്താണു മികച്ച നടി. തനു വെഡ്‌സ് മനു റിട്ടേണ്‍സിലെ അഭിനയത്തിനാണു കങ്കണയ്ക്കു പുരസ്‌കാരം ലഭിച്ചത്. എസ്.എസ്. രാജമൌലി Read More …

പൈതൃകം ചൂളം വിളിക്കുമ്പോള്‍…

ജെ ജോര്‍ജ് ഊട്ടി:  മലനിരകളുടെ മടിത്തട്ട്. കൊളുന്തിലകളില്‍ ബാലസൂര്യന്റെ പ്രതിബിബം. കുളിരണിഞ്ഞ് ഹിമകണങ്ങള്‍;തേയിലയുടെ നുറുമണം പരക്കുന്ന പച്ചപ്പിനിടയിലെ തുരങ്കങ്ങളിലേക്ക് ഊഴ്ന്നുപോകുന്ന റെയില്‍പാത. ഊട്ടിയുടെ കുളിരിലൂടെ പൈതൃക തീവണ്ടി ചൂളം വിളിച്ചു നീങ്ങുകയാണ്.ഊട്ടിയിലേക്കുള്ള യാത്ര തണുപ്പിലേക്കുള്ള യാത്ര മാത്രമല്ല.പൈതൃകവും ഇവിടെ നമ്മോടൊപ്പം സഞ്ചരിക്കുന്നു. ഊട്ടി തടാകത്തിനും ബൊട്ടാണിക്കല്‍ ഗാര്‍ഡനും ദോഡാ പേട്ടക്കും ടിബറ്റന്‍ ബസാറിനുമൊപ്പം ഊട്ടിയെ സന്ദര്‍ശകര്‍ക്ക് Read More …

റിപബ്ലിക്ക്‌ദിനം : രാജപാതയില്‍ രാഷ്ട്രത്തിന്റെ പ്രൗഡി

ദില്ലി : രാഷ്ട്രം പരമാധികാരമായതിന്റെ 67 വാര്‍ഷികാഘോഷങ്ങള്‍ക്ക് ദില്ലിയില്‍ പ്രൗഡഗംഭീരമായി തുടക്കം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്ധ്യവും സൈനിക പ്രൗഡിയും അക്ഷരാര്‍ത്ഥത്തില്‍ രാജപാതയെ ഗംഭീരമാക്കി. ചരിത്രത്തിലാദ്യമായി പരേഡില്‍ ഫ്രഞ്ച് സൈനിക വിഭാഗത്തിലെ 35 ഗ്രുപ്പുകള്‍ പങ്കെടുത്തു. ഇന്ത്യാഗെയ്റ്റിലെ അമര്‍ ജ്യോതി സ്മാരകത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നയിച്ചുകൊണ്ടാണ് പരേഡ് ആരംഭിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പരേഡ് ഉപരാഷ്ട്രപതി Read More …