ആവേശം ചോരാതെ ജനവിധി

കോഴിക്കോട്:പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആവേശം ചോരാതെ ജനവിധി കുറിക്കാന്‍ വോട്ടര്‍മാരെത്തി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ ഇടതടവില്ലാതെ വോട്ടര്‍മാര്‍ എത്തി.മലപ്പുറം ജില്ലയിലെ പൊന്നാനി,മലപ്പുറം,വയനാട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിയത്.മിക്ക ബൂത്തുകളിലും രാവിലെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.പിന്നീട് പോളിംഗ് മന്ദഗതിയിലായി.വെയിലിന്റെ ചൂട് കൂടിയതും വെള്ളിയാഴ്ച മുസ്്‌ലിം Read More …

പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്തവരാണോന്യുനപക്ഷങ്ങളെ രക്ഷിക്കുന്നത്?

മലപ്പുറം:ഇടതിനെ പിന്തുണച്ചില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരായി മാറുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതിനു മാത്രം വലിപ്പം സി.പി.എമ്മിനുണ്ടോ? ഇന്ത്യയില്‍ സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പോലും കഴിയാത്തവരാണ് ന്യൂനപക്ഷത്തെ രക്ഷിക്കാന്‍ വരുന്നത്. ത്രിപുരയിലും ബംഗാളിലും തമിഴ് നാട്ടിലുമൊക്കെ സി.പി.എം കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണ് കഴിയുന്നത്. ന്യൂനപക്ഷം രണ്ടാം തരം Read More …

കേരളത്തിലെ കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയം അറിയില്ല

മലപ്പുറം:കേരളത്തിലെ കോണ്‍ഗ്രസിന് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനു നേര്‍ക്ക് വെടിവെയ്ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അജ്ഞത മൂലമാണ്. ലീഗിന്റെ കൊടി പിടിച്ചാല്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് ഇഷ്ടമാകില്ലെന്ന് കേരളത്തിലെ Read More …

പ്രധാനമന്ത്രി പദവിയില്‍ വാജ്്‌പേയിയെ
മറികടന്ന് നരേന്ദ്രമോദി

ന്യുദല്‍ഹി: ഇന്ത്യന്‍ പ്രധാനന്ത്രി കസേരയില്‍ ബി.ജെ.പിയുടെ ആദ്യത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്്‌പേയിയെ പിന്‍തള്ളി നരേന്ദ്രമോദി. പ്രധാനമന്ത്രി പദവിയില്‍ ഇരുന്ന ദിവസങ്ങളുടെ കാര്യത്തിനാണ് മോദി മുന്നിലെത്തിയത്. വാജ്്‌പേയി പ്രധാനമന്ത്രിയാത് 2272 ദിവസങ്ങളാണ്. എന്നാല്‍ മോദി വ്യാഴാഴ്ച അതിനെക്കാള്‍ ഒരു ദിവസം മുന്നിലെത്തി.പ്രധാനമന്ത്രി സ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഇരുന്ന ഇന്ത്യയിലെ നാലാമെത്ത പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാന്‍ Read More …

പഞ്ചാബില്‍ മന്ത്രിമാരെല്ലാം കോവിഡ് പരിശോധനക്ക്

അമൃതസര്‍: പഞ്ചാബ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കോവിഡ് ബാധിച്ചതോടെ എല്ലാ മന്ത്രിമാരോടും കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ നിര്‍ദേശം.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എല്ലാ മന്ത്രിമാരുടെയും കോവിഡ് പരിശോധന നടത്തുമെന്നും ഫലം വൈകാതെ ലഭയമാക്കുമെന്നും ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു അറിയിച്ചു.പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്തി രജീന്ദര്‍ സിംഗ് ബജ്‌വക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരില്‍ Read More …

രാജസ്ഥാന്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്

ജയ്്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെതിരെ നേതൃത്വം അച്ചടക്ക നടപടിയെടുത്തതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമോ എന്ന സംശയങ്ങളുയര്‍ന്നു. സച്ചിന്‍ പൈലറ്റ് തന്റെ കൂട്ടാളികള്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോകുമോ അതോ പുതിയ പാര്‍ട്ടി രൂപീകരിക്കുമോ എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ Read More …

മുസ്്‌ലിംലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയരാഘവന്‍

മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള മുസ്്‌ലിം ലീഗ് നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ രംഗത്തെത്തി. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കി ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗിന്റെ നീക്കമെന്ന് വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം. മതമൗലികവാദ ശക്തികളെ Read More …

യു.പി.യില്‍ ജയിച്ചത് കോടിപതികള്‍

ലക്‌നൗ: ബി.ജെ.പി തൂത്തുവാരിയ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയ എം.എല്‍.എമാരില്‍ ഭൂരിഭാഗവും കോടിപതികള്‍. നിയമസഭയിലെത്തിയ 403 പേരില്‍ എണ്‍പത് ശതമാനം പേരും കോടിപതികളാണെന്നാണ് ഉത്തര്‍പ്രദേശിലെ സന്നദ്ധസംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തു വിട്ട വിവരങ്ങളില്‍ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പണത്തിന്റെ സ്വാധീനം വര്‍ധിച്ചു വരികയാണെന്നാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖപാര്‍ട്ടികളുടെ പ്രതിനിധികളായി വിജയിച്ച Read More …