മരണശേഷവും 23 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍; അക്കൗണ്ടിലേക്കെത്തിയത് 9 ലക്ഷത്തോളം രൂപയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട: മരണശേഷവും 23 പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ അവരുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 9,07,200 രൂപയാണ് അനുവദിച്ചത്. അയിരൂര്‍ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ ഓഡിറ്റ് അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ഗുണഭോക്താവ് നേരത്തെ മരിച്ചിട്ടും വിധവാ പെന്‍ഷന്‍ ഇനത്തില്‍ 51,200 രൂപ അനുവദിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. മരണമടഞ്ഞ വ്യക്തിയെ പെന്‍ഷന്‍ പട്ടികയില്‍ നിന്നു യഥാസമയം ഒഴിവാക്കാഞ്ഞതിനാലാണ് Read More …