കുവൈറ്റ് തീപ്പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്എം.എ യുസഫലിയുടെയും രവി പിള്ളയുടെയും സഹായ ഹസ്തം

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാലുപേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി നല്‍കിയ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും Read More …

ഹജ്ജ് തീര്‍ഥാടകര്‍ക്കായി അഞ്ചു വിമാനങ്ങള്‍ കൂടി

മലപ്പുറം:ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അഞ്ചു വിമാനങ്ങള്‍ കൂടി സര്‍വ്വീസ് നടത്തും.ജൂണ്‍ നാലിന് രാവിലെ 5.30 നും രാത്രി ഒമ്പത് മണിക്കും ജൂണ്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നരയ്ക്കും ജൂണ്‍ ആറിന് രാവിലെ അഞ്ചരയ്ക്കും രാത്രി ഒമ്പതിനുമാണ് എയര്‍ ഇന്ത്യയുടെ അധിക സര്‍വീസുകള്‍. യാത്രക്കാര്‍ക്ക് ഏറ്റവും നല്ല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഒരാശങ്കയും വേണ്ടെന്നും ഹജ്ജ് കാര്യ Read More …

ദുബായ് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

ദുബായ്-ശക്തമായ മഴയെ തുടര്‍ന്ന് അടച്ച ദുബായിയിലെ സ്‌കൂളുകള്‍ ഈ ആഴ്ച തുറക്കില്ല.ചൊവ്വാഴ്ചയാണ് സ്‌കൂളുകള്‍ അടച്ചത്.ക്ലാസുകള്‍ ഓണ്‍ലൈനിലാക്കിയിരുന്നു.ഈ സംവിധാനം വെള്ളിയാഴ്ച വരെ തുടരാനാണ് പുതിയ തീരുമാനം.വാരാന്ത അവധിക്ക് ശേഷമേ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന് തീരുമാനമുണ്ടാകൂ.അതേസമയം,മഴ അവസാനിച്ചതായി യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചു.അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ കുറഞ്ഞതായും കാലാവസ്ഥ മെച്ചപ്പെട്ടതായും വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നു.ചൊവ്വാഴ്ച മുതല്‍ Read More …

ദുബായിയില്‍ മഴ തുടര്‍ന്നേക്കും

ദുബായ്:പേമാരിയില്‍ വെള്ളം കയറിയ ദുബായ് ഉള്‍പ്പടെയുള്ള യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.ബുധനാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇന്നും യു.എ.ഇയുടെ ഭാഗങ്ങളില്‍ കാര്‍മേഘം നിറയും.മഴയും കാറ്റും ഇടിമിന്നലും തുടരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് കുറക്കണമെന്നും നിര്‍ദേശമുണ്ട്.

മാധ്യമങ്ങള്‍ക്ക് പിന്നാലെ പായുന്നബോച്ചെയും യുസഫലിയും

‘മാപ്ര’കള്‍ എന്ന് ‘രാപ്ര’കള്‍ (രാഷ്ട്രീയ പ്രവര്‍ത്തകര്‍) വിളിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടു വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ മനുഷ്യന്റെ സാമാന്യ ചിന്തകളെ മറികടക്കുന്നതാണ്.മനുഷ്യ ജീവിതത്തിലെ ദുരിതങ്ങളെ മനസുരുകുന്ന ഭാഷയില്‍ അവതരിപ്പിക്കുന്ന മാപ്രകള്‍,സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം അവഹേളിക്കപ്പെടുമ്പോഴും, വാര്‍ത്തകളുടെ കാമ്പറിയുന്ന പലരും നമുക്കിടയിലുണ്ട്.മാധ്യമവാര്‍ത്തകളെ എങ്ങിനെ കാരുണ്യപ്രവര്‍ത്തനത്തിന് അടിസ്ഥാനമാക്കാം എന്ന് തിരിച്ചറിഞ്ഞ നന്മ മരങ്ങള്‍ നമുക്കിടയിലുണ്ട്.ലോകത്ത് നടക്കുന്ന വലിയ Read More …

ഡോ.അബ്ദുറഹീം ഈദിയുമായിബഷീറലി തങ്ങള്‍ കൂടിക്കാഴ്ച നടത്തി

മക്ക:വിശുദ്ധ മക്ക ഹറം ശരീഫിലെ മതകാര്യ വിദ്യാഭ്യാസ മേധാവിയും ഉമ്മുല്‍ഖുറാ സര്‍വകലാശാലയിലെ പ്രൊഫസറുമായ അബൂ റാശിദ് ഡോ. അബ്ദുല്‍ റഹീം ഈദിയുമായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മക്കയില്‍ കൂടിക്കാഴ്ച നടത്തി. മക്ക ഹറം ശരീഫ് കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ വിശദീകരിച്ച ഡോ. അബ്ദുറഹീം ഈദി കേരളത്തിലെ മത വിദ്യിഭ്യാസ Read More …

ഗള്‍ഫില്‍ പെരുന്നാള്‍ മറ്റന്നാള്‍,കേരളത്തില്‍ നാളെ അറിയാം

കോഴിക്കോട്:ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാളാകും.പെരിന്നാള്‍ നാളെയാകുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ നാളെ കൂടി വ്രതദിനമാണ്.മുപ്പത് ദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് നാടുകളിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.അതേസമയം.കേരളത്തില്‍ പെരുന്നാള്‍ എന്നാണെന്ന് നാളെ അറിയാം.നാളെ സൂര്യാസ്തമനത്തിന് ശേഷം മാസപ്പിറവി ദൃശ്യമാകുകയാണെങ്കില്‍ കേരളത്തിലും മറ്റന്നാള്‍ പെരുന്നാളാകും.അല്ലെങ്കില്‍ മുപ്പത് നോമ്പും പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാകും പെരുന്നാള്‍.